
കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരുക്ക്
തിരുവനന്തപുരം: വട്ടപ്പാറ മരുതൂർ പാലത്തിൽ കെഎസ്ആർടിസ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. 12 ഓളം പേർക്ക് പരുക്കേറ്റു. ഇതിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. അപകടത്തിൽ വാഹനങ്ങളിൽ കുടുങ്ങിക്കിടന്ന ബസ് ഡ്രൈവറേയും ലോറി ഡ്രൈവറേയും വാഹനങ്ങൾ പൊളിച്ച് അരമണിക്കൂറിന് ശേഷമാണ് പുറത്തെത്തിച്ചത്.
തിരുവനന്തപുരം-പത്തനംതിട്ട കെഎസ്ആർടിസി ബസാണ് അപകത്തിൽപെട്ടത്. ബസ് എതിരേ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ബുധനാഴ്ച പുലർച്ചെയായിരുന്നു അപകടം. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളെജിലേക്ക് മാറ്റി.