ഇടുക്കി അടിമാലിയിൽ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം

ഉടുമല പേട്ടയില്‍ നിന്നും എറണാകുളത്തേക്ക് പോയ ബസ്സാണ് ബുധനാഴ്ച വൈകിട്ട് അപകടത്തില്‍പ്പെട്ടത്
ksrtc bus overturned idukki adimali

ഇടുക്കി അടിമാലിയിൽ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം

Updated on

കോതമംഗലം: കൊച്ചി - ധനുഷ്കോടി ദേശീയപാത അടിമാലി ഇരുമ്പുപാലത്ത് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം. ഉടുമല പേട്ടയില്‍ നിന്നും എറണാകുളത്തേക്ക് പോയ ബസ്സാണ് ബുധനാഴ്ച വൈകിട്ട് അപകടത്തില്‍പ്പെട്ടത്.

ഇരുമ്പുപാലം ടൗണിന് മുമ്പായി ചെറായി പാലം എന്ന സ്ഥലത്ത് വളവ് തിരിച്ചെത്തിയ ബസ് നിയന്ത്രണം വിട്ട് മുതിരപ്പുഴയാറിന്‍റെ ഭാഗമായ സ്ഥലത്തേക്ക് മറിയുകയായിരുന്നു . ചെറിയ പരിക്കേറ്റ ഡ്രൈവറെയും രണ്ട് യാത്രക്കാരെയും അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com