ദിലീപ് സിനിമ 'ഈ പറക്കും തളിക' പ്രദർശിപ്പിച്ച് കെഎസ്ആർടിസി ബസ്; എതിർത്ത് യാത്രക്കാരി, ടിവി ഓഫ് ചെയ്ത് കണ്ടക്റ്റർ

ഞങ്ങൾ സ്ത്രീകൾക്ക് ഈ സിനിമ കാണാൻ താത്പര്യമില്ലെന്നായിരുന്നു യുവതിയുടെ വാദം.
KSRTC bus screens dileep film, passenger offended

ദിലീപ് സിനിമ 'ഈ പറക്കും തളിക' പ്രദർശിപ്പിച്ച് കെഎസ്ആർടിസി ബസ്; എതിർത്ത് യാത്രക്കാരി, ടിവി ഓഫ് ചെയ്ത് കണ്ടക്റ്റർ

file image

Updated on

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ ദിലീപ് അഭിനയിച്ച പറക്കും തളിക പ്രദർശിപ്പിച്ചതിനെ എതിർത്ത് യാത്രക്കാരി. തിരുവനന്തപുരം -തൊട്ടിൽപാലം റൂട്ടിൽ സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റിലാണ് പ്രശ്നമുണ്ടായത്. പത്തനംതിട്ട സ്വദേശിയായ യുവതിയാണ് സിനിമ പ്രദർശിപ്പിച്ചതിനെ ആദ്യം എതിർത്തത്.

പിന്നാലെ ചില യാത്രക്കാർ കൂടി അനുകൂലിച്ച് രംഗത്തെത്തി. ഞങ്ങൾ സ്ത്രീകൾക്ക് ഈ സിനിമ കാണാൻ താത്പര്യമില്ലെന്നായിരുന്നു യുവതിയുടെ വാദം.

മറ്റു ചില യാത്രക്കാർ അതിനെതിരേ രംഗത്തെത്തിയതോടെ പ്രശ്നം രൂക്ഷമായി.‌ ഒടുവിൽ ടിവി ഓഫ് ചെയ്താണ് പ്രശ്നം പരിഹരിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com