'കടിച്ച' നോട്ടിനെ ചൊല്ലി കെഎസ്ആർടിസി ബസ് സർവീസ് മുടങ്ങി; കണ്ടക്റ്റർ ബസിൽ നിന്ന് ഇറങ്ങിപ്പോയി ചികിത്സ തേടി!

കടിച്ചുപിടിച്ച നോട്ടാണ് യാത്രക്കാരൻ ടിക്കറ്റെടുക്കാനായി നൽകിയതെന്നായിരുന്നു വനിത കണ്ടക്റ്ററുടെ ആരോപണം
ksrtc bus service cancelled koothattukulam

'കടിച്ച' നോട്ടിനെ ചൊല്ലി കെഎസ്ആർടിസി ബസ് സർവീസ് മുടങ്ങി; കണ്ടക്റ്റർ ബസിൽ നിന്ന് ഇറങ്ങിപ്പോയി ചികിത്സ തേടി!

ai image

Updated on

കൂത്താട്ടുകുളം: യാത്രക്കാരൻ ടിക്കറ്റെടുക്കാനായി നൽകിയ നോട്ട് കടിച്ചുപിടിച്ചിരുന്നെന്ന കണ്ടക്റ്ററുടെ ആരോപണത്തെ തുടർന്ന് കെഎസ്ആർ‌ടിസി സർവീസ് മുടങ്ങി. വ്യാഴാഴ്ച ഉച്ചയോടെ കുത്താട്ടുകുളം ടിപ്പോയിലായിരുന്നു സംഭവം.

കടിച്ചുപിടിച്ച നോട്ടാണ് യാത്രക്കാരൻ ടിക്കറ്റെടുക്കാനായി നൽകിയതെന്നായിരുന്നു വനിത കണ്ടക്റ്ററുടെ ആരോപണം. ഇതിനെ ചൊല്ലി ബഹളമുണ്ടായി. മറ്റ് യാത്രക്കാരും കൂടി കണ്ടക്റ്റർക്കെതിരേ തിരിയുകയായിരുന്നു. ഇതോടെ അസ്വസ്ഥയായ കണ്ടക്റ്റർ ബസിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു.

ഡിപ്പോയിലെത്തി ജോലി തുടരാനാവില്ലെന്ന് അറിയിക്കുകയായിരുന്നു. കടുത്ത മാനസിക സമ്മർദം ഉണ്ടായെന്നും സർവീസ് നടത്താനാവില്ലെന്നും എഴുതി നൽകിയ ശേഷം കണ്ടക്റ്റർ കുത്താട്ടുകുളം ഗവൺമെന്‍റ് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ഇതോടെ സർവീസ് മുടങ്ങുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com