കെഎസ്ആര്‍ടിസിയില്‍ ശമ്പളത്തിന് ടാര്‍ഗറ്റ്, 100 ശതമാനം നേടിയാൽ അഞ്ചാം തീയതി ശമ്പളം

ടാര്‍ഗറ്റിന്‍റെ 100 ശതമാനം നേടിയാല്‍ മുഴുവൻ ശമ്പളവും അഞ്ചാം തീയതിയും 80 ശതമാനം നേടുന്നവര്‍ക്ക് ശമ്പളത്തിന്‍റെ 80 ശതമാനവുമാകും വിതരണം ചെയ്യുക.
കെഎസ്ആര്‍ടിസിയില്‍ ശമ്പളത്തിന് ടാര്‍ഗറ്റ്, 100 ശതമാനം നേടിയാൽ അഞ്ചാം തീയതി ശമ്പളം
Updated on

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ മുന്നോട്ടുപോകുന്ന കെഎസ്ആർടിസിയിൽ  ടാര്‍ഗറ്റ് കണക്കാക്കി ശമ്പളം വിതരണം ചെയ്യാന്‍ തീരുമാനം. പ്രതിമാസ വരുമാനം 240 കോടിയാക്കുക എന്ന ലക്ഷ്യവുമായാണ് ടാര്‍ഗറ്റ് നടപ്പാക്കാന്‍ ഒരുങ്ങുന്നത്. 

ടാര്‍ഗറ്റിന്‍റെ 100 ശതമാനം നേടിയാല്‍ മുഴുവൻ ശമ്പളവും അഞ്ചാം തീയതിയും 80 ശതമാനം നേടുന്നവര്‍ക്ക് ശമ്പളത്തിന്‍റെ 80 ശതമാനവുമാകും വിതരണം ചെയ്യുക. ബസുകളുടെയും ജീവനക്കാരുടെയും അനുപാതം കണക്കിലെടുത്താകും ടാര്‍ഗറ്റ് നിശ്ചയിക്കുക. ഓരോ ഡിപ്പോകൾക്കും ടാർഗറ്റ് നിശ്വചിയിക്കാമെന്നാണ് നിലവിലെ ധാരണ. 

ഓരോ ഷെഡ്യൂളുകളിലും ടാർഗറ്റ് എത്തുന്നതോടെ ജീവനക്കാർ കൂടുതൽ യാത്രക്കാരെ വിളിച്ച് കയറ്റുന്ന സ്ഥിതിയിലേക്ക്കാര്യങ്ങൾ പോകുമെന്നാണ് കോർപ്പറേഷന്‍റെ കണക്കുകൂട്ടൽ.അതേസമയം, തീരുമാനത്തിനെതിരെ ഗതാഗതവകുപ്പോ തൊഴിലാളികളുടെ സംഘടനകളോ ഇതുവരെ പ്രതികരിച്ചിട്ടില്ല. കാലങ്ങളായി സർക്കാർ സഹായത്തോടെ മാത്രം മുന്നോട്ടുപോകുന്ന കോർപ്പറേഷനെതിരെ പതിവായുണ്ടാകുന്ന ഹൈക്കോടതി പരാമർശങ്ങൾ ഉൾപ്പടെ വിലയിരുത്തിയാണ് സിഎംഡി ബിജു പ്രഭാകർ പുതിയ പരിഷ്കാരങ്ങളുമായി മുന്നോട്ടുപോകുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com