കെഎസ്ആര്‍ടിസി ബസുകളിൽ ഇനി കുപ്പിവെള്ളം; 15 രൂപ മാത്രം

ഹില്ലി അക്വയുമായി ചേര്‍ന്ന് പുതിയ പദ്ധതി
KSRTC buses news project to provide water bottle at 15 rupees
ksrtcfile image
Updated on

തിരുവനന്തപുരം: കൊടും ചൂടില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ആശ്വാസമായി കെഎസ്ആര്‍ടിസിയുടെ പുതിയ പദ്ധതി. സര്‍ക്കാര്‍ സംരംഭമായ ഹില്ലി അക്വയുമായി ചേര്‍ന്ന് യാത്രക്കാർക്ക് ശുദ്ധമായ ദാഹജലം ഉറപ്പാക്കും.ഒരു ലിറ്ററിന് 15 രൂപ നിരക്കിൽ സൂപ്പർ ഫാസ്റ്റ് മുതൽ ഉയർന്ന ശ്രേണിയിലുള്ള എല്ലാ സർവീസുകളിലും ബസിനുള്ളിൽ തന്നെ ശുദ്ധജലം ലഭ്യമാക്കാനുള്ള സംവിധാനമാണ് നടപ്പിലാക്കുന്നത്. കൂടാതെ, മറ്റു യാത്രക്കാർക്ക് കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ നിന്നും ശുദ്ധജലം നേരിട്ട് വാങ്ങാം.

ബൾക്ക് പർച്ചേസിങ് സംവിധാനവും കെഎസ്ആർടിസി ഒരുക്കും. ഇതിനായി ഹോൾസെയിൽ വിലയിൽ ലിറ്ററിന് 10 രൂപ നിരക്കിൽ ശുദ്ധജലം ലഭ്യമാക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചു. ഇപ്പോൾ ലിറ്ററിന് 20 രൂപ നിരക്കിലാണ് സ്വകാര്യ കമ്പനികള്‍ കുപ്പിവെള്ള വില്പന നടത്തുന്നത്. കെഎസ്ആർടിസി ഇത്തരത്തിൽ ഒരു സംരംഭം ആരംഭിക്കുമ്പോൾ ഏറ്റവും വിശ്വാസയോഗ്യമായ സർക്കാർ ഉടമസ്ഥതയിലുള്ള ഹില്ലി അക്വ ബ്രാൻഡ് തന്നെ തെരഞ്ഞെടുത്തത് ശുദ്ധവും കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടും തയാറാക്കുന്ന ജലം കുറഞ്ഞ ചെലവിൽ യാത്രക്കാർക്ക് എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണെന്ന് അധികൃതര്‍ അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com