''2 ലക്ഷം രൂപ ശമ്പളം മേടിക്കുന്നവനാടാ ഞാൻ, നിനക്ക് ശമ്പളം കിട്ടിയോ‍?'' ടിക്കറ്റ് ചോദിച്ച കെഎസ്ആർടിസി കണ്ടക്‌ടർക്ക് പരിഹാസം

കായംകുളത്തുനിന്ന് അടൂരിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം
ksrtc conductor who asked for the ticket was ridiculed
ksrtcfile image
Updated on

പത്തനംതിട്ട: യാത്രക്കാരനോട് ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ടതിന് കെഎസ്ആർടിസി കണ്ടക്‌ടർക്ക് നേരെ അസഭ്യവർഷവും കൈയേറ്റ ശ്രമവും നടന്നതായി പരാതി. അടൂര്‍ ഡിപ്പോയിലെ കണ്ടക്ടര്‍ മനീഷിനെയാണ് യാത്രക്കാരന്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത്. കായംകുളത്തുനിന്ന് അടൂരിലേക്ക് വരുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

ബസിലെ യാത്രക്കാരുടെ എണ്ണമെടുത്ത കണ്ടക്ടര്‍ മനീഷ്, ബസിൽ ഒരാൾ ടിക്കറ്റെടുത്തില്ലെന്ന് കണ്ട് യാത്രക്കാരോട് ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ടു. അതിനിടയിലാണ് യാത്രക്കാരിലൊരാളായ യുവാവ് ബഹളമുണ്ടാക്കിയത്.

''രണ്ടുലക്ഷം രൂപ ശമ്പളം വാങ്ങുന്നവനാടാ ഞാൻ, നിനക്ക് കഴിഞ്ഞമാസം ശമ്പളം കിട്ടിയോ, നിന്‍റെ വീട്ടില്‍ കഞ്ഞികുടിച്ചോ?'‍' എന്നായിരുന്നു ഇയാളുടെ പരിഹാസം. സംഭവത്തില്‍ അടൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com