ഡ്യൂട്ടിക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു

കെ.എസ്.ആർ.ടി.സി പാലാ ഡിപ്പോയിലെ താത്ക്കാലിക ജീവനക്കാരനായിരുന്നു ബിജു.
KSRTC driver collapsed and died while on duty
പി.കെ ബിജു (54)

കോട്ടയം: ഡ്യൂട്ടിക്കു പോകാൻ എത്തിയ കെ.എസ്.ആർ.ടി.സി ഡ്രൈവർ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണു മരിച്ചു. പാലാ - സുൽത്താൻ ബത്തേരി സർവീസ് പോകാൻ എത്തിയ ഡ്രൈവർ പി.കെ ബിജുവാണ്(54) മരിച്ചത്.

എരുമേലി സ്വദേശിയായ ഇദ്ദേഹം ഡ്യൂട്ടി കാർഡ് കൈപ്പറ്റിയ ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്നു കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടൻ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാവിലെ ഒൻപതരയോടെയായിരുന്നു സംഭവം. കെ.എസ്.ആർ.ടി.സി പാലാ ഡിപ്പോയിലെ താത്ക്കാലിക ജീവനക്കാരനായിരുന്നു ബിജു.

Trending

No stories found.

Latest News

No stories found.