ഡ്രൈവിങ്ങിനിടെ കെഎസ്ആർടിസി ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു; ബസ് കടയിലേക്ക് ഇടിച്ചുകയറ്റി

നിയന്ത്രണം വിട്ട ബസ് കടകളിലേക്ക് ഇടിച്ചുകയറി
KSRTC driver collapses and dies while driving

കെഎസ്ആർടിസി ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു

Updated on

മാവേലിക്കര: ബസ് ഓടിച്ചുകൊണ്ടിരിക്കെ കെഎസ്ആർടിസി ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു. നിയന്ത്രണം വിട്ട ബസ് കടകളിലേക്ക് ഇടിച്ചുകയറി. ചെന്നിത്തല മുപ്പത്തഞ്ചിൽ സി. പ്രദീപ്(49) ആണ് മരിച്ചത്. ഹരിപ്പാട്-പത്തനംതിട്ട സംസ്ഥാനപാതയിൽ മാവേലിക്കര നടക്കാവിൽ വ്യാഴാഴ്ച രാവിലെ 8.22 ഓടെയാണ് സംഭവം ഉണ്ടായത്.

ബസ് ഓടിച്ചുകൊണ്ടിരിക്കെ പ്രദീപ് കുഴഞ്ഞുവീഴുകയായിരുന്നു. ബസിന്‍റെ നിയന്ത്രണം നഷ്ടമാവുന്നത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാരിൽ ഒരാൾ സ്റ്റിയറിങ് തിരിച്ച് കടകളുടെ ഭാഗത്തേക്ക് ബസ് ഇടിച്ചുകയറ്റി നിർത്തുകയായിരുന്നു.

പ്രദീപിനെ ഉടൻ തന്നെ മാവേലിക്കര ജില്ലാ ആശുപത്രിയിലും പരുമലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പത്തനംതിട്ട-ആലപ്പുഴ ചെയിൻ സർവീസ് നടത്തുന്ന മാവേലിക്കര ഡിപ്പോയുടെ ആർഇഎ 885 ബസാണ് അപകടത്തിൽപ്പെട്ടത്. പത്തനംതിട്ടയിൽ മാവേലിക്കരയിലേക്ക് വരുകയായിരുന്നു ബസ്. ബസിൽ 20ഓളം യാത്രക്കാർ ഉണ്ടായിരുന്നു. യാത്രക്കാർക്ക് ആർക്കും സാരമായ പരുക്കില്ലെന്നാണ് വിവരം.

logo
Metro Vaartha
www.metrovaartha.com