സൈഡ് കൊടുക്കാത്തതിനെ ചൊല്ലി തർക്കം; കാർ ഇടിച്ചുനീക്കി കെഎസ്ആർടിസി ബസ്

കോട്ടയത്ത് ശനിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്
ksrtc driver rams car after heated dispute over overtaking

സൈഡ് കൊടുക്കാത്തതിനെ ചൊല്ലി തർക്കം; കാർ ഇടിച്ചുനീക്കി കെഎസ്ആർടിസി ബസ്

Updated on: 

കോട്ടയം: നട്ടാശേരിയിൽ കെഎസ്ആർടിസി ബസിന് സൈഡ് നൽകാത്തതിനെ ചൊല്ലി തർക്കം. സൈഡ് നൽകാതെ തടസം സൃഷ്ടിച്ച കാർ കെഎസ്ആർടിലി ഡ്രൈവർ ബസ് ഉപയോഗിച്ച് ഇടിച്ചുനീക്കി. ശനിയാഴ്ച 9 മണിയോടെ നട്ടാശേരി എംസി റോഡിലാണ് സംഭവം.

ഏറ്റുമാനൂരിൽ നിന്ന് കോട്ടയത്തേക്ക് വരികയായിരുന്നു കെഎസ്ആർടിസി ബസ്. ബസിന് പിന്നിൽ അതേ ദിശയിൽ തന്നെയാണ് കാറും സഞ്ചരിച്ചിരുന്നത്. കാർ സൈഡ് കിട്ടാനായി ഹോൺ അടിച്ചെങ്കിലും കെഎസ്ആർടിസി ബസ് സൈഡ് നൽ‌കിയില്ല. തുടർന്ന് കാർ ഓവർടേക്ക് ചെയ്ത് ബസിന് മുന്നിൽ കയറി. തുടർന്ന് കെഎസ്ആർടിസി ബസ് സൈഡിനായി ഹോൺ അടിച്ചെങ്കിലും കാർ ഡ്രൈവർ സൈഡ് കൊടുത്തില്ല. തുടർന്ന് കെഎസ്ആർടിസി ഓവർടേക്ക് ചെയ്ത് മുന്നിൽ കയറി.

വീണ്ടും കാർ കെഎസ്ആർടിസിയെ ഓവർടേക്ക് ചെയ്ത് ബസിന് മുന്നിൽ നിർത്തി. തുടർന്ന് കോട്ടയം സ്വദേശികൾ പുറത്തിറങ്ങി കെഎസ്ആർ‌ടിസി ബസ് ഡ്രൈവറെ ചോദ്യം ചെയ്യുകയായിരുന്നു. ഇത് വാക്കേറ്റത്തിലേക്ക് നയിച്ചു. തുടർന്ന് കെഎസ്ആർടിസി ഡ്രൈവർ ബസ് മുന്നോട്ടെടുത്ത് കാറിനെ ഇടിച്ച് നീക്കി. കാർ‌ കുറച്ചുദൂരം മുന്നോട്ട് പോയി. ഇതിന്‍റെ വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അപകടകരമാം വിധം ബസോടിച്ചെന്ന് കാട്ടി കോട്ടയം സ്വദേശികൾ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ട്രിപ്പ് മുടക്കാൻ ശ്രമിച്ചെന്ന് കാട്ടി കെഎസ്ആർടിസ് ഡ്രൈവറും ഇതേ സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. നിലവിൽ 2 പരാതികളിലും പൊലീസ് കേസെടുത്തിട്ടില്ല.

logo
Metro Vaartha
www.metrovaartha.com