ഓടിച്ചുകൊണ്ടിരുന്ന ബസ് റോഡിൽ നിർത്തി ഇറങ്ങിപ്പോയി, കെഎസ്ആർടിസി ഡ്രൈവർ തൂങ്ങി മരിച്ച നിലയിൽ

എറണാകുളത്തു നിന്ന് പാലക്കാട്ടേക്കുള്ള ഫാസ്റ്റ് പാസഞ്ചർ ബസ്സിലെ ഡ്രൈവറായിരുന്നു ബാബു
Police say death of 10th grade student in Alappuzha was suicide

ഓടിച്ചുകൊണ്ടിരുന്ന ബസ് റോഡിൽ നിർത്തി ഇറങ്ങിപ്പോയി, കെഎസ്ആർടിസി ഡ്രൈവർ തൂങ്ങി മരിച്ച നിലയിൽ

file image

Updated on

തൃശൂർ: ഓടിച്ചു കൊണ്ടിരുന്ന കെഎസ്ആർടിസി ബസ് ദേശീയപാതയോരത്ത് നിർത്തി ഇറങ്ങിപ്പോയ ഡ്രൈവറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് നെന്മാറ ചാത്തമംഗലം സ്വദേശി നമ്പൂതിരിപ്പറമ്പ് വീട്ടില്‍ ബാബു (45) ആണ് മരിച്ചത്. മണലി പാലത്തിനു താഴെയാണ് ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

എറണാകുളത്തു നിന്ന് പാലക്കാട്ടേക്കുള്ള ഫാസ്റ്റ് പാസഞ്ചർ ബസ്സിലെ ഡ്രൈവറായിരുന്നു ബാബു. ശനിയാഴ്ച വൈകിട്ട് പാലിയേക്കര ടോള്‍പ്ലാസയ്ക്കു സമീപം ബസ് നിര്‍ത്തിയിട്ട് ബാബു ഇറങ്ങിപ്പോവുകയായിരുന്നു. തുടർന്ന് ബസ്സിലെ യാത്രക്കാരെ കണ്ടക്ടര്‍ ഇടപെട്ട് മറ്റൊരു ബസ്സില്‍ കയറ്റിവിട്ടു. പിന്നാലെയാണ് ബാബുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com