കുറഞ്ഞ നിരക്കിൽ ഇനി ഡ്രൈവിങ് പഠിക്കാം; കെഎസ്ആർടിസി ഡ്രൈവിങ് സ്കൂൾ പ്രവർത്തനം തുടങ്ങി

സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും വ്യത്യസ്ഥമായി കുറഞ്ഞ നിരക്കിലാണ് ഡ്രൈവിങ് പഠനം കെഎസ്ആർടിസി ഒരുക്കുന്നത്
ksrtc driving school inaugurated
കെഎസ്ആർടിസി ഡ്രൈവിങ് സ്കൂളിന് തുടക്കമായി
Updated on

തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. വീഡിയോ കോൺഫറൻസിലൂടെയായിരുന്നു ഉദ്ഘാടനം. ആനയറ കെഎസ്ആർടിസി സ്വിഫ്റ്റ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ അധ്യക്ഷത വഹിച്ചു.

സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും വ്യത്യസ്ഥമായി കുറഞ്ഞ നിരക്കിലാണ് ഡ്രൈവിങ് പഠനം കെഎസ്ആർടിസി ഒരുക്കുന്നത്. ഏകദേശം 40 ശതമാനത്തോളം ഇളവാണ് ലഭിക്കുക. കാര്‍ ഡ്രൈവിങ് പഠിക്കാന്‍ 9000 രൂപയാണ് ഫീസ്. ഇതേ നിരക്കാണ് ഹെവി ഡ്രൈവിങ് പരിശീലനത്തിനും. ഇരുചക്രവാഹനങ്ങള്‍ക്ക് 3500 രൂപ. ഗിയര്‍ ഉള്ളതും ഇല്ലാത്തതുമായ ടുവീലറിന് ഒരേ നിരക്കാണ് ഈടാക്കുന്നത്. കാറും ഇരുചക്രവാഹനവും ചേര്‍ത്ത് 11,000 രൂപയ്ക്ക് പ്രത്യേക പാക്കേജുണ്ട്.

‌കൃത്യമായ സമയക്രമമനുസരിച്ചാവും പരിശീലനം. കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കിയിരുന്നവരാണ് അധ്യാപകര്‍..സ്ത്രീകള്‍ക്ക് വനിതാ പരിശീലകര്‍ ഉണ്ടാകും.എസ്/എസ്ടി വിഭാഗത്തിലുള്ളവര്‍ക്ക് കുറഞ്ഞ നിരക്കിലാവും പരിശീലനം.ഈ വിഭാഗത്തിലെ കുട്ടികള്‍ക്ക് സൗജന്യമായിരിക്കും.22 കേന്ദ്രങ്ങളിൽ സ്കൂളുകൾ ആരംഭിക്കും.ആദ്യഘട്ടത്തിൽ 14 എണ്ണം ഉടൻ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കി. ഓരോ ജീവനും വിലപ്പെട്ടതാണ്. റോഡ് സുരക്ഷയ്ക്കാണ് മുൻഗണന,നിയമങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പു വരുത്തും.നല്ല ഡ്രൈവിംഗ് സംസ്കാരം ഉണ്ടാകണമെന്നും മന്ത്രി കെ.ബി.ഗണേഷ് കുമാർ പറഞ്ഞു.

Trending

No stories found.

Latest News

No stories found.