കെഎസ്ആർടിസി ജീവനക്കാർ പണിമുടക്കുമെന്നു കരുതുന്നില്ല: കെ.ബി. ഗണേഷ് കുമാർ

കെഎസ്ആര്‍ടിസി ജീവനക്കാരെ സംബന്ധിച്ച് അവര്‍ സന്തുഷ്ടരാണെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ.
KSRTC employees not expected to participate in all-India strike: KB Ganesh Kumar

കെ.ബി. ഗണേഷ് കുമാർ

file image

Updated on

ആലപ്പുഴ: അഖിലേന്ത്യാ പണിമുടക്കിൽ കെഎസ്ആർടിസി ജീവനക്കാർ പങ്കെടുക്കുമെന്ന് കരുതുന്നില്ലെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. കെഎസ്ആർടിസി ബസുകൾ ബുധനാഴ്ച സർവീസ് നടത്തും. ജീവനക്കാർ സന്തുഷ്ടരാണെന്നും അതുകൊണ്ടു തന്നെ അവർക്ക് സമരം ചെയ്യേണ്ട സാഹചര്യമില്ലെന്നും മന്ത്രി ഗണേഷ് കുമാർ വ്യക്തമാക്കി.

കെഎസ്ആര്‍ടിസി ജീവനക്കാരെ സംബന്ധിച്ച് അവര്‍ സന്തുഷ്ടരാണ്. ഒന്നാം തീയതിക്ക് മുമ്പേ ശമ്പളം കിട്ടുന്നു. മാത്രമല്ല, അവരുടെ ആരോഗ്യ പ്രശ്‌നങ്ങളെല്ലാം പരിഗണിച്ചിട്ടുണ്ട്. അവര്‍ക്ക് ഒരു അസംതൃപ്തിയുമില്ലെന്ന് മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു. പണിമുടക്കിന് യൂണിയനുകള്‍ നോട്ടീസ് നല്‍കിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കെഎസ്ആര്‍ടിസി പൊതുഗതാഗത സംവിധാനമാണ്. പണിമുടക്കില്‍നിന്ന് കെഎസ്ആര്‍ടിസി ജീവനക്കാരെ ഒഴിവാക്കുമെന്നാണ് തന്‍റെ വിശ്വാസം. സമരം ചെയ്യാന്‍ പറ്റുന്ന ഒരു സാഹചര്യമല്ല കെഎസ്ആര്‍ടിസിക്കുള്ളതെന്നും മന്ത്രി പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com