''40 കോടി ലഭിക്കും''; കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ഇന്ന് നൽകുമെന്ന് ആന്‍റണി രാജു

ശമ്പളത്തിന് പുറമേയുള്ള ആനുകൂല്യങ്ങൾ നൽകുന്നതിനെക്കുറിച്ച് യൂണിയൻ പ്രതിനിധികളുമായി വൈകിട്ട് ചർച്ച നടത്തിയ ശേഷം തീരുമാനിക്കും
ഗതാഗത വകുപ്പ് മന്ത്രി - ആന്‍റണി രാജു
ഗതാഗത വകുപ്പ് മന്ത്രി - ആന്‍റണി രാജു

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ഇന്നു വിതരണം ചെയ്യാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി ഗതാഗത മന്ത്രി ആന്‍റണി രാജു. ധനവകുപ്പിൽ നിന്നും 40 കോടി ഇന്ന് ലഭിക്കും. മറ്റ് ആനുകൂല്യങ്ങൾ നൽകുന്നതിനെക്കുറിച്ച് യൂണിയൻ പ്രതിനിധികളുമായി വൈകിട്ട് ചർച്ച നടത്തിയ ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജൂലൈമാസത്തിലെ ശമ്പളം നൽകുന്നതുമായി ബന്ധപ്പെട്ട മന്ത്രിതല ചർച്ചയ്ക്ക് ശേഷം തുക ഇന്ന് കൈമാറുമെന്നാണ് ധന വകുപ്പ് നൽകിയ ഉറപ്പ്. ആ പ്രതീക്ഷയിലാണ് കെഎസ്ആർടിസി ജീവനക്കാർ. പെൻഷൻകാർക്ക് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ പെൻഷൻ നൽകാൻ 71 കോടി അനുവദിച്ചുവെന്നുള്ള ഉത്തരവ് പുറത്തിറങ്ങി 5 ദിവസമായിട്ടും പണം വിതരണം ചെയ്യാനായിട്ടില്ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com