ക്യൂആർ കോഡ് സ്കാൻ ചെയ്താൽ ബസിൽ ഭക്ഷണമെത്തും; ചിക്കിങ്ങുമായി കൈകോർത്ത് കെഎസ്ആർടിസി

25 ശതമാനം ഡിസ്കൗണ്ടിൽ 5 ബസുകളിൽ വെള്ളിയാഴ്ച മുതൽ പദ്ധതി ആരംഭിക്കും
ksrtc joined with chicking in online food delivery in bus

ക്യൂആർ കോഡ് സ്കാൻ ചെയ്താൽ ബസിൽ ഭക്ഷണമെത്തും; ചിക്കിങ്ങുമായി കൈകോർത്ത് കെഎസ്ആർടിസി

file image

Updated on

തിരുവനന്തപുരം: ഓൺലൈൻ ഭക്ഷണ വിതരണ സർവീസായ ചിക്കങ്ങുമായി കൈകോർത്ത് കെഎസ്ആർടിസി. ക്യൂആർ കോഡ് സ്കാൻ ചെയ്ത് ഓർഡർ ചെയ്താൽ ബസിൽ ഭക്ഷണമെത്തിക്കുന്നതാണ് പദ്ധതി.

വോൾവോ, എയർ കണ്ടീഷൻ‌ ബസുകളിൽ വെള്ളിയാഴ്ച മുതൽ ഭക്ഷണം വിതരണം ചെയ്ത് തുടങ്ങും. ആദ്യം 25 ശതമാനം ഡിസ്കൗണ്ടിൽ 5 ബസുകളിലാവും പദ്ധതി ഉദ്ഘാടനം ചെയ്യുക.

ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാറാണ് പദ്ധതി പ്രഖ്യാപിച്ചത്. കേന്ദ്ര സർക്കാർ കുത്തനെ വർധിപ്പിച്ച റീ രജിസ്ട്രഷൻ ഫീസിൽ 50 ശതമാനം സംസ്ഥാന സർക്കാർ കുറവ് വരുത്തയതായും മന്ത്രി അറിയിച്ചു. 15 വർഷം കഴിഞ്ഞ വാഹനങ്ങൾക്കാണ് റീ രജിസ്ട്രഷൻ. ഇങ്ങനെ കുറയ്ക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം ഇല്ലെന്നാണ് ആദ്യം കരുതിയത്. നാലിരട്ടി വരെയാണ് കേന്ദ്രം വർധിപ്പിച്ചത്. അധികാരം ഉണ്ടെന്ന് കണ്ടാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com