വനിതാ ദിനത്തിൽ ലേഡീസ് ഒൺലി ഉല്ലാസയാത്ര; നിരവധി പാക്കേജുകളുമായി കെഎസ്ആർടിസി

ഗവി, മൂന്നാർ, മൂകാംബിക പാക്കേജുകളും ഉണ്ട്.
ksrtc ladies only trip on women's day

വനിതാ ദിനത്തിൽ ലേഡീസ് ഒൺലി ഉല്ലാസയാത്ര; നിരവധി പാക്കേജുകളുമായി കെഎസ്ആർടിസി

Updated on

കണ്ണൂർ: വനിതാ ദിനത്തിൽ സ്ത്രീകൾക്കായി നിരവധി ടൂർ പാക്കേജുകളുമായി കെഎസ്ആർടിസി. കണ്ണൂർ ഡിപ്പോയാണ് ലേഡീസ് ട്രിപ്പുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. മാർച്ച് എട്ടിന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് നിലമ്പൂർ തേക്ക് മ്യൂസിയം, കനോലി പ്ലോട്ട്, ബംഗ്ലാവ് കുന്ന് എന്നിവിടങ്ങൾ സന്ദർശിച്ച് മലപ്പുറം മിസ്റ്റി ലാൻഡിൽ യാത്ര അവസാനിപ്പിക്കും വിധമാണ് ട്രിപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്.

വയനാട് പഴശ്ശി സ്മൃതിമണ്ഡപം , കുറുവ ദ്വീപ്, അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രം, കാരാപ്പുഴ ഡാം എന്നിവ സന്ദർശിച്ച് കണ്ണൂരിൽ തിരിച്ചെത്തുന്ന വിധമാണ് മറ്റൊരു പാക്കേജ്.

മാർച്ച് 7, 21 തിയതികളിലായി കൊല്ലൂർ മൂകാംബിക, കുടജാദ്രി, മധൂർ, അനന്തപുര ക്ഷേത്രദർശനം, ബേക്കൽ കോട്ട എന്നിവ ഉൾപ്പെടുത്തിക്കൊണ്ടുള്ള പാക്കേജും ഉണ്ട്.

21നുള്ള പാക്കേജിൽ രഥോത്സവം കാണാനുള്ള അവസരവുമുണ്ടായിരിക്കും. ഇത് കൂടാതെ മൂന്നാർ, ഗവി പാക്കേജുകളും ഉണ്ടായിരിക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com