കൊച്ചിയിൽ കെഎസ്ആർടിസി ലോ ഫ്ലാർ ബസിന് തീപിടിച്ചു

ബസിന് പിന്നിൽ നിന്നാണ് തീപടർന്നതെന്ന് ജീവനക്കാർ പറയുന്നു
ബസിന് പിന്നിൽ നിന്നാണ് തീപടർന്നതെന്ന് ജീവനക്കാർ പറയുന്നു|ksrtc low floor bus caught fire in kochi
കൊച്ചിയിൽ കെഎസ്ആർടിസി ലോ ഫ്ലാർ ബസിന് തീപിടിച്ചു
Updated on

കൊച്ചി: കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന ലോ ഫ്ലോർ ബസ് കത്തി നശിച്ചു. എറണാകുളം ചിറ്റൂര്‍ റോഡില്‍ വെച്ചായിരുന്നു സംഭവം. എറണാകുളം - തൊടുപുഴ ബസിനാണ് തീ പിടിച്ചത്. ആളപായമില്ല.

തീപിടിച്ചതോടെ ബസിലെ വാണിങ്ങ് സംവിധാനത്തിലൂടെ ഡ്രൈവര്‍ക്ക് സൂചന ലഭിച്ചു. തുടര്‍ന്ന് ബസ് ഉടന്‍ തന്നെ നിര്‍ത്തി. യാത്രക്കാരെയെല്ലാം ബസില്‍ നിന്നു പുറത്തിറക്കി. ബസിൽ 20 പേരാണ് ഉണ്ടായിരുന്നത്.

ബസിന്‍റെ അടിയിൽ നിന്ന് പുക ഉയരുകയായിരുന്നു. ഈ സമയത്ത് ബസിൽ യാത്രക്കാർ ഉണ്ടായിരുന്നുവെങ്കിലും ഉടൻ തന്നെ പുറത്തിറങ്ങിയതിനാൽ വൻദുരന്തം ഒഴിവായി. ഫയ‍‍ര്‍ഫോഴ്സെത്തി തീയണച്ചെങ്കിലും ബസ് കത്തി നശിക്കുകയായിരുന്നു.

എറണാകുളം സ്റ്റാന്‍ഡില്‍ നിന്നും യാത്ര പുറപ്പെട്ട് ഒരു കിലോമീറ്റര്‍ മാത്രം പിന്നിടുമ്പോഴായിരുന്നു അപകടമുണ്ടായത്.

ബസിൻ്റെ പിന്‍ഭാഗത്തെ ആറു നിര സീറ്റുകളെല്ലാം കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com