തിടുക്കത്തിൽ നടപടി വേണ്ട; ഡ്രൈവർക്കെതിരായ മേയറുടെ പരാതിയിൽ കെഎസ്ആര്‍ടിസി എംഡിയോട് റിപ്പോർട്ട് തേടി ഗതാഗത മന്ത്രി

കെഎസ്ആര്‍ടിസി വിജിലൻസ് വിഭാഗമാണ് മേയറുടെ പരാതിയില്‍ പരിശോധന നടത്തുന്നത്
ksrtc md will submit report to minister ganesh kumar on arya rajendran complaint against ksrtc driver
ksrtc md will submit report to minister ganesh kumar on arya rajendran complaint against ksrtc driver

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനോട് കെഎസ്ആര്‍ടിസി ഡ്രൈവർ മോശമായി പെരുമാറിയെന്ന പരാതിയിൽ കെഎസ്ആര്‍ടിസി എംഡി ഗതാഗതമന്ത്രിക്ക് റിപ്പോ‍ർട്ട് നൽകും. തിടുക്കത്തിൽ കെഎസ്ആർ‌ടിസി ഡ്രൈവർക്കെതിരേ നടപടി എടുക്കേണ്ട എന്നാണ് വിശദമായി അന്വേഷണം നടത്തി തീരുമാനം മതിയെന്നുമാണ് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്‍റെ നിർദേശം.

കെഎസ്ആര്‍ടിസി വിജിലൻസ് വിഭാഗമാണ് മേയറുടെ പരാതിയില്‍ പരിശോധന നടത്തുന്നത്. കെഎസ്ആര്‍ടിസി ഡ്രൈവർ യദുവിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎല്‍എയും പരാതി നല്‍കിയിരിക്കുന്നത്.

പരാതിയില്‍ ആര്യ രാജേന്ദ്രന്‍റെ മൊഴി തിങ്കളാഴ്ച പൊലീസ് രേഖപ്പെടുത്തും. മൊഴി രേഖപ്പെടുത്താൻ പൊലീസ് മേയറോട് സമയം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, കാർ ബസിന് കുറുകെയിട്ട് ട്രിപ്പ് മുടക്കിയെന്ന് ആരോപിച്ചുള്ള കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ മേയർക്കെതിരേ പൊലീസ് ഇതുവെരെ കേസെടുത്തിട്ടില്ല

Trending

No stories found.

Latest News

No stories found.