തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളവും ഓണം അലവന്‍സും ബുധനാഴ്ച നൽകും. യുണിയനുകളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമുണ്ടായത്. മാനേജ്മെന്‍റ്- യൂണിയന്‍ ചർച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനം ധാരണയായത്. ജീവനക്കാർക്ക് ബോണസ് നൽകാനും തീരുമാനമായിട്ടുണ്ട്. ഇതോടെ സമരത്തിൽ നിന്നും പിന്‍വാങ്ങുകയാണെന്ന് യൂണിയനുകൾ അറിയിച്ചു.
ഓണം അലവന്‍സായി ജീവനക്കാർക്ക് 2750 രൂപ നൽകും. സ്വിഫ്റ്റ് ജീവനക്കാർക്കും മറ്റ് കാഷ്വൽ ജീവനക്കർക്കും 1000 രൂപ ഉത്സവബത്തയും നൽകും. അഡ്വാന്‍സ് പരിഗണിക്കുമെന്നും മാനേജ്മെനന്‍റ് അറിയിച്ചു. ബുധനാഴ്ച പണമെത്തിയാൽ അന്നു തന്നെ ശമ്പള വിതരണം തുടങ്ങാനാകുമെന്നാണ് കെഎസ്ആർടിസി അധികൃതർ പറയുന്നത്.