
കൊച്ചി: പ്രണയ ദിനമായ ഫെബ്രുവരി 14 വാലന്‍റൈയിൻസ് ഡേയിൽ യാത്രക്കാർക്ക് പ്രത്യേക യാത്രയൊരുക്കി കെഎസ്ആർടിസി. കൂത്താട്ടുകുളം ഡിപ്പോയിൽ കൊല്ലം മൺറോതുരുത്ത്, സംബ്രാണിക്കോടി എന്നിവിടങ്ങളിലേക്കാണ് യാത്ര. പുലർച്ചെ 5.45 ന് പുറപ്പെടുന്ന ബസ് രാത്രി 11ന് തിരിച്ചെത്തും. 1070 രൂപയാണ് ചാർജ്.
ഏപ്രിൽ 10ന് ഇടുക്കി അഞ്ചുരുളിയിലേക്കുള്ള യാത്രയോടെയാണ് ആനവണ്ടി യാത്രയുടെ തുടക്കം. ഗവി, മൺറോതുരുത്ത്, ചതുരംഗപ്പാറ, പരുന്തുംപാറ, പാഞ്ചാലിമേട്, അഞ്ചുരുളി, മാമലക്കണ്ടം, മൂന്നാർ തുടങ്ങിയ ഇടങ്ങളിലേക്കാണ് യാത്ര.
റസിഡന്‍റ്സ് അസോസിയേഷനുകൾ, ചങ്ങാതിക്കൂട്ടങ്ങൾ, വായനശാലകൾ, വിവിധ സ്ഥാപനങ്ങൾ, ഓഫീസ് ഗ്രൂപ്പുകൾ തുടങ്ങിയവർ പങ്കാളികളായി. 10 മാസം പിന്നിടുന്ന ടൂറിസം സെല്ലിന്‍റെ 100-മത്തെ യാത്രയാണ് ഇത്. ബുക്കിങ്ങിനായി: 944 722 3212