ചേർത്തലയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു; 27 ഓളം പേർക്ക് പരുക്ക്

ചൊവ്വാഴ്ച പുലർച്ചെ 4.30 നാണ് അപകടം നടന്നത്.
KSRTC Swift bus meets with accident in Cherthala; 27 injured

ചേർത്തലയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു; 27 ഓളം പേർക്ക് പരുക്ക്

representative image

Updated on

ആലപ്പുഴ: ചേർത്തലയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. ദേശീയപാത അടിപ്പാതയിലേക്ക് ക‍യറിയാണ് അപകടമുണ്ടായത്. ഡ്രൈവറും കണ്ടക്റ്ററും ഉൾപ്പെടെ 27 ഓളം പേർക്കാണ് അപകടത്തിൽ പരുക്കേറ്റത്. ബസിൽ കുടുങ്ങിയ ഡ്രൈവറെയും കണ്ടക്റ്ററേയും അഗ്നിശമനസേനയെത്തി ബസ് വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെത്തിച്ചത്.

ചൊവ്വാഴ്ച പുലർച്ചെ 4.30 നാണ് അപകടം നടന്നത്. ദേശീയ പാതയിൽ ഹൈവേപാലത്തിൽ നിർമാണം നടക്കുന്ന അടിപ്പാതയുടെ ഭാഗത്ത് കമ്പികളിലാണ് ബസ് ഇടിച്ചുകയറിയത്.

ഡ്രൈവറുടെയും കണ്ടക്റ്ററിന്‍റെയും പരുക്ക് ഗുരുതരമാണ്. പരുക്കേറ്റ 11 പേരെ വണ്ടാനം മെഡിക്കൽ കോളെജിലേക്ക് മാറ്റിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com