കെഎസ്ആർടിസി അധിക സർവീസുകൾ നടത്തും

പ്രധാന യൂണിറ്റുകളില്‍ നിന്നു നിലവിലുള്ള ഷെഡ്യൂള്‍ സര്‍വീസുകള്‍ക്ക് പുറമെ ഈ മാസം 30 വരെയാണ് അധിക സര്‍വീസ്
KSRTC to operate additional services
KSRTCMetro Vaartha
Updated on

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തുടര്‍ച്ചയായ അവധി ദിവസങ്ങള്‍ വരുന്നതിനാല്‍ യാത്രക്കാരുടെ ക്രമാതീതമായ തിരക്ക് കണക്കിലെടുത്ത് കെഎസ്ആര്‍ടിസി അധിക സര്‍വീസ് നടത്തും.

സംസ്ഥാനത്തെ പ്രധാന യൂണിറ്റുകളില്‍ നിന്നു നിലവിലുള്ള ഷെഡ്യൂള്‍ സര്‍വീസുകള്‍ക്ക് പുറമെ ഈ മാസം 30 വരെയാണ് അധിക സര്‍വീസ് നടത്തുക. ഇതിനായി പ്രത്യേക ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യം ഏര്‍പ്പെടുത്തി സർവീസ് ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട യൂണിറ്റ് ഓഫിസര്‍മാരെയും സോണല്‍ ഓഫിസര്‍മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com