കെഎസ്ആർടിസിക്ക് ഓണം ബംപർ

ലാഭമുണ്ടാക്കിയതിൽ മുന്നിൽ 37ഡിപ്പോകളുള്ള ദക്ഷിണ മേഖലയാണ്
ksrtc with profit during onam season
കെഎസ്ആർടിസിക്ക് ഓണം ബംമ്പർ
Updated on

തിരുവനന്തപുരം: സ്പെഷൽ സർവീസുകളും അന്തർ സംസ്ഥാന സർവീസുകളും സജീവമായതോടെ ഓണക്കാലമായ സെപ്റ്റംബർ ഒന്നു മുതൽ 18 വരെ 7.12 കോടി പ്രവർത്തന ലാഭം നേടി കെഎസ്ആർടിസി. 93 ഡിപ്പോകളിൽ 73 ഡിപ്പോകളും ഓണക്കാലത്ത് പ്രവർത്തന ലാഭത്തിലെത്തിയപ്പോൾ 20 ഡിപ്പോകൾക്ക് ലാഭത്തിലെത്താൻ കഴിഞ്ഞില്ല.

ലാഭമുണ്ടാക്കിയതിൽ മുന്നിൽ 37ഡിപ്പോകളുള്ള ദക്ഷിണ മേഖലയാണ്. 8 ശതമാനമാണ് പ്രവർത്തന ലാഭം. മധ്യമേ​ഖലയാണ് ലാഭമുണ്ടാക്കുന്നതിൽ ഏറ്റവും പിന്നിലായത്. 4.9 ശതമാനമാണ് ലാഭം. വടക്കൻ മേഖല 5.3 ശതമാണ് ലാഭമുണ്ടാക്കിയത്. മൂന്ന് മേഖലകളുമായി 6.2 ശതമാനമാണ് പ്രവർത്തന ലാഭമു ണ്ടാക്കിയത്.28 ഡിപ്പോകൾ കഴി ഞ്ഞ കുറെ മാസങ്ങളായി ലാഭത്തിലാണ് പ്രവർത്തിക്കുന്നത്. 25 ഡിപ്പോകൾ ലാഭത്തിലേക്ക് കുതിക്കുകയായിരുന്നു.43 ഡിപ്പോകൾ കൂടി ഓണക്കാലത്ത് ലാഭത്തിലെത്തി.

യാത്രക്കാർ കുറഞ്ഞ സർവീസുകൾ നിർത്തലാക്കിയും പുനക്രമീകരിച്ചും ലാഭകരമായ റൂട്ടുകൾ കണ്ടെത്തി സർവീസ് തുടങ്ങിയതും വരുമാന വർധനവിന് കാരണമായതായാണ് കണക്കുകൾ. ലാഭകരമല്ലാത്ത സർവീസുകൾ നിർത്തലാക്കിയതോടെ ഡീസൽ, ശമ്പള ചെലവുകൾ ലാഭിക്കാൻ കഴിഞ്ഞു. ബംഗളുരുവിലേക്കടക്കം കൂടുതൽ സർവീസുകൾ നടത്തിയതും നേട്ട​മായി. ദീർഘദൂര സർവീസുകളാണ് സ്ഥാപനത്തിനു ഗുണകരമായത്. രണ്ട് ലക്ഷം കളക്ഷൻ കടന്ന തിരുവനന്തപുരം -കൊല്ലൂർ സ്കാനിയ സർവീസ് ജീവനക്കാരെ കോർപ്പറേഷൻ അഭിനന്ദിച്ചു.

നാലാം ഓണദിവസമായ ചൊവ്വാഴ്ച നടത്തിയ സർവീസിലാണ് സർവകാല റെക്കോർഡായ 209868 രൂപ കലക്ഷൻ ലഭിച്ചത്. കഴിഞ്ഞ വർഷത്തേക്കാളും പ്രതിദിനം ശരാശരി 30 ലക്ഷം രൂപയോളം വരുമാന വർധനവാണ് ഒരാഴ്ചക്കാലമായിട്ടുള്ളത്. ബോണസും ഉൽസവ ബത്തയും അഡ്വാൻസും ഒന്നും കിട്ടാത്ത തൊഴിലാളികളാണ് നേട്ടത്തിലേക്ക് വഴിതെളിച്ചതെന്നും ഇനിയും ജീവനക്കാരോടുള്ള അവഗണന തുടരരുതെന്നുമാണ് തൊഴിലാളി യൂണിയനുകൾ ചൂണ്ടിക്കാട്ടുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com