മഹാരാജാസ് കോളെജ് സംഘർഷം; കെഎസ്‌യു പ്രവർത്തകൻ അറസ്റ്റിൽ

മൂന്നാം വർഷ വിദ്യാർഥി അബ്ദുൽ മാലിക്കാണ് ഒന്നാം പ്രതി
നാസർ അബ്ദുൽ റഹ്മാൻ, മഹാരാജാസ് കോളെജ്
നാസർ അബ്ദുൽ റഹ്മാൻ, മഹാരാജാസ് കോളെജ്
Updated on

കൊച്ചി: മഹാരാജാസ് കോളെജിലെ സംഘർഷത്തിൽ വിദ്യാർഥിക്കു പരുക്കേറ്റ സംഭവത്തിൽ കെഎസ്‌യു പ്രവർത്തകൻ അറസ്റ്റിൽ. മൂന്നാം വർഷ വിദ്യാർ]ഥിയും കണ്ണൂർ സ്വദേശിയായ ഇജിലാണ് അറസ്റ്റിലായത്.

കെഎസ്‌യു- ഫ്രറ്റേണിറ്റി പ്രവർത്തകരായ 15 പേർക്കെതിരെയാണ് എസ്എഫ്ഐയുടെ പരാതിയിൽ കെഎസ്‌യു കേസെടുത്തിരിക്കുന്നത്. ഇവർക്കെതിരെ വധശ്രമം അടക്കം 9 വകുപ്പുകൾ ചുമത്തിയാണ് കേസ്. മൂന്നാം വർഷ വിദ്യാർഥി അബ്ദുൽ മാലിക്കാണ് ഒന്നാം പ്രതി. എട്ടാം പ്രതിയാണ് നിലവിൽ അറസ്റ്റിലായത്. അധ്യാപകനെ ആക്രമിച്ച ഫ്രറ്റേണിറ്റി പ്രവർത്തകനെതിരെ പ്രതിഷേധിച്ചതിലുള്ള വിരോധമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നാണ് എഫ്ഐആർ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com