

കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ ആരോപണവുമായി കെഎസ്‌യു സംസ്ഥാന സെക്രട്ടറി അലോഷ്യസ് സേവ്യർ. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ഡോ. രതീഷ് കാളിയാടന്‍റെ പിഎച്ച്ഡി പ്രബന്ധം കോപ്പിയടിച്ചതാണെന്നാണ് ആരോപണം.
2012-2014 ൽ അധ്യാപകനായിരിക്കെയാണ് രതീഷ് പിഎച്ച്ഡി നേടിയത്. രണ്ടു വർഷം കൊണ്ട് എങ്ങനെയാണ് പിഎച്ച്ഡി പൂർത്തിയാക്കാനതെന്ന് അലോഷ്യസ് ചോദിച്ചു. മുഴുവൻ സമയ പിഎച്ച്ഡി ചെയ്യുമ്പോൾ 80 ശതമാനമെങ്കിലും ഹാജർ നിർബന്ധമാണ്. തലശ്ശേരിയിൽ അധ്യാപകനായിരിക്കെ എങ്ങനെയാണ് അസമിൽ നിന്നും പിഎച്ച്ഡി കിട്ടുന്നതെന്നും ചോദിച്ച അലോഷ്യസ്, രതീഷ് കാളിയാടിനെ മുഖ്യമന്ത്രിയുടെ പെഴ്സണൽ സ്റ്റാഫിൽനിന്നു പുറത്താക്കണമെന്നും ആവശ്യപ്പെട്ടു.
അതേസമയം, ആരോപണങ്ങൾ തള്ളിയ രതീഷ്, താൻ പാർട്ട് ടൈമായാണ് പിഎച്ച്ഡി പൂർത്തിയാക്കിയതെന്നു വ്യക്തമാക്കി. അലോഷ്യസിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും രതീഷ്.