ksu black flag protest against v sivankutty
വിദ്യാഭ്യാസ മന്ത്രിക്ക് നേരെ കെഎസ്‌യുവിന്‍റെ കരിങ്കൊടി പ്രതിഷേധം

വിദ്യാഭ്യാസ മന്ത്രിക്ക് നേരെ കെഎസ്‌യുവിന്‍റെ കരിങ്കൊടി പ്രതിഷേധം

പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ടാണ് കെഎസ്‌യുവിന്‍റെ പ്രതിഷേധം
Published on

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടിക്ക് നേരെ കെഎസ്‌യുവിന്‍റെ കരിങ്കൊടി പ്രതിഷേധം. ഒ.ആർ. കെളുവിന്‍റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാനായി പോവുന്നതിനിടെയാണ് മന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ പ്രതിഷേധം. മന്ത്രിയുടെ വാഹനത്തിൽ കെഎസ്‌യു പ്രവർത്തകർ കരിങ്കൊടി കെട്ടി. പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ടാണ് കെഎസ്‌യുവിന്‍റെ പ്രതിഷേധം.

അപ്രതീക്ഷിതമായി മുദ്രാവാക്യം വിളികളോടെ കാറിന് മുന്നിലേക്ക് പ്രവർത്തകർ ചാടി വിഴുകയായിരുന്നു. തുടർന്ന് മന്ത്രി 5 മിനിറ്റോളം മന്ത്രി റോഡിൽ കിടന്നു. പിന്നീട് പ്രവർത്തകർ തന്നെ സ്വയം മാറി രണ്ടുവശത്തേക്ക് നിന്നതുകൊണ്ടാണ് മന്ത്രി കടന്നു പോയത്.

പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കും ഉണ്ടെന്ന് മന്ത്രി പ്രതികരിച്ചു. മതിയായ പൊലീസ് സുരക്ഷ ഉണ്ടായിരുന്നില്ല. ഔദ്യോഗിക വസതിയിൽ ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരടക്കം പുറത്തേക്ക് വരികയായിരുന്നു.

logo
Metro Vaartha
www.metrovaartha.com