വിവാദങ്ങൾക്ക് പിന്നാലെ ഗണേഷ് കുമാറിനെതിരേ കെഎസ്‌യു ഡിജിപിക്ക് പരാതി നൽകി

കെഎസ്‌യു സംസ്ഥാന വെസ് പ്രസിഡന്‍റ് യദു കൃഷ്ണനാണ് ഗണേഷിനെതിരേ പരാതി നൽകിയത്
ksu complaint against kb ganesh kumar

കെ.ബി. ഗണേഷ് കുമാർ

file image

Updated on

കൊല്ലം: ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരേ ഡിജിപിക്ക് പരാതി. കെഎസ്‌യു സംസ്ഥാന വെസ് പ്രസിഡന്‍റ് യദു കൃഷ്ണനാണ് ഗണേഷിനെതിരേ പരാതി നൽകിയത്. മന്ത്രി മറ്റൊരു സ്ത്രീയുമായി കിടക്ക പങ്കിട്ടെന്നും മന്ത്രിയുടെ ഭാര്യ തന്നെ അത് നേരിൽ കണ്ടതായും പരാതിയിൽ പരാമർശിക്കുന്നു.

112 ൽ വിളിച്ച് സഹായം തേടിയെങ്കിലും തുടർനടപടികളുണ്ടായിട്ടില്ലെന്നും ആരോപിക്കുന്നു. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും മന്ത്രിക്കും സ്റ്റാഫിനുമെതിരേ കേസ് രജിസ്റ്റർ ചെയ്യണമെന്നും ആവശ്യം ഉയരുന്നുണ്ട്.

ഗണേഷ് കുമാറിനെതിരേ ഭാര്യ ബിന്ദു ഗുരുതര ആരോപണവുമായി എത്തിയതോടെയാണ് കെഎസ്‌യുവിന്‍റെ നീക്കം. ഗണേഷിനെ വാളകത്തെ വീട്ടിൽ മോശമായി രീതിയിൽ കണ്ടുവെന്നും തെളിവുകളുണ്ടെന്നുമാണ് ഭാര്യ ബിന്ദു ആരോപിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com