അർഹിക്കുന്ന പരിഗണന കിട്ടുന്നില്ലെന്ന് കെഎസ്‌‌യുവിനു പരാതി

യൂത്ത് കോണ്‍ഗ്രസിന് ആവശ്യത്തില്‍ക്കവിഞ്ഞ് പരിഗണന നല്‍കുമ്പോള്‍ തങ്ങളെ അവഗണിക്കുകയാണെന്ന് കെഎസ്‌യു പ്രതിനിധികള്‍
KSU protest
KSU protestFile
Updated on

തിരുവനന്തപുരം: കെപിസിസി നേതൃത്വത്തില്‍ നിന്ന് കൃത്യമായ പരിഗണന കിട്ടുന്നില്ലെന്ന പരാതിയുമായി കെഎസ്‌യു. കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷിയുടെ നേതൃത്വത്തില്‍ പോഷക സംഘടനാ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ്, അവഗണിക്കപ്പെടുന്നു എന്ന പരാതി കെഎസ്‌യു നേതാക്കള്‍ ഉന്നയിച്ചത്.

നവകേരളാ സദസിനിടെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കുകയും സമരം നയിക്കുകയും ചെയ്ത കെഎസ്‌യു പ്രവര്‍ത്തകരില്‍ പലരും അറസ്റ്റിലായിരുന്നു. എന്നാല്‍ ഇവര്‍ക്ക് നിയമസഹായം നല്‍കുന്നതില്‍ കെപിസിസി നേതൃത്വം ജാഗ്രത കാണിച്ചില്ല. ജാമ്യത്തുക കെട്ടിവയ്ക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. ഇത് പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന നിലപാടാണ്.

യൂത്ത് കോണ്‍ഗ്രസിന് ആവശ്യത്തില്‍ക്കവിഞ്ഞ് പരിഗണന നല്‍കുമ്പോള്‍ തങ്ങളെ അവഗണിക്കുകയാണെന്ന് കെഎസ്‌യു പ്രതിനിധികള്‍ പറഞ്ഞു. വിഷയം ഗൗരവത്തോടെ കാണണമെന്ന് ദീപാ ദാസ്മുന്‍ഷി കെപിസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com