കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്: പരീക്ഷകളെ ഒഴിവാക്കി

വിദ്യാർത്ഥികളോട് ചെയ്യുന്ന കടുത്ത ദ്രോഹമാണെന്ന് വിദ്യാഭ്യാസമന്ത്രി അടക്കം രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
ksu
ksu
Updated on

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളെജിലേക്ക് നടത്തിയ മാർച്ചിലുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ നടത്താനിരുന്ന കെഎസ്‌യു വിദ്യാഭ്യാസ ബന്ദിൽ നിന്നും എസ്എസ്എല്‍സി- പ്ലസ് ടു, യൂണിവേഴ്സിറ്റി പരീക്ഷകളെ ഒഴിവാക്കി.

ബന്ദ് പ്രഖ്യാപിച്ചതിന് പിന്നാലെ നാളത്തെ പരീക്ഷകളെ ചൊല്ലിയുള്ള ആശങ്ക പലരും പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് കെഎസ്‍യു പത്രക്കുറിപ്പ് ഇറക്കിയിരിക്കുന്നത്. എസ്എസ്എല്‍സി- പ്ലസ് ടു, യൂണിവേഴ്സ്റ്റി പരീക്ഷകളെ ബന്ദ് ബാധിക്കില്ലെന്ന് കെഎസ്‍യു നേതൃത്വം വ്യക്തമാക്കി. കുട്ടികള്‍ പരീക്ഷയ്ക്കൊരുങ്ങി ഇരിക്കുന്നതിനിടയില്‍ ബന്ദ് പ്രഖ്യാപിച്ചത് വിദ്യാർത്ഥികളോട് ചെയ്യുന്ന കടുത്ത ദ്രോഹമാണെന്ന് വിദ്യാഭ്യാസമന്ത്രി അടക്കം രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

പൂക്കോട് വെറ്ററിനറി കോളെജ് രണ്ടാം വർഷ വിദ്യാർഥി ജെ.എസ് സിദ്ധാർഥിന്‍റെ മരണത്തിന് കാരണമായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കെഎസ്‌യു പ്രതിഷേധ മാർച്ച്. സെക്രട്ടറിയേറ്റിന് മുന്നിൽ കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിൽ, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ജെബി മേത്തർ എംപി എന്നിവർ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com