

തിരുവനന്തപുരം: കെഎസ്‍യു സംസ്ഥാന കൺവീനർ അൻസിൽ ജലീലിൻ്റെ ബിരുദ സർട്ടിഫിക്കറ്റും വ്യാജമെന്ന് കേരള സർവകലാശാല. അൻസിലിൻ്റെ സർട്ടിഫിക്കറ്റിലെ ഒപ്പ്, സീൽ, രജിസ്റ്റർ നമ്പർ എന്നിവ യഥാർഥമല്ലെന്നാണ് കേരള സർവകലാശാലയുടെ കണ്ടെത്തൽ. ഇതിൻ്റെ അടിസ്ഥാനത്തിൽ അൻസിലിനെതിരേ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്കു സർവകലാശാല പരാതി നൽകി.
പരീക്ഷാ കൺട്രോളറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് പരാതി നൽകിയതെന്ന് സർവകലാശാലാ രജിസ്ട്രാര്‍ അറിയിച്ചു. നിഖിൽ തോമസിനെതിരായ പരാതിക്കൊപ്പമാണ് അൻസിലിനെതിരേയും പരാതി നൽകിയത്.
അതേസമയം, നിഖിൽ തോമസിനെ എസ്എഫ്ഐയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്. എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് കെ. അനുശ്രീ, സെക്രട്ടറി പി.എം. ആർഷോ എന്നിവരുടെ പ്രസ്താവനയിലൂടെയാണ് പുറത്താക്കിയ വിവരം അറിയിച്ചത്