സുരേഷ് ഗോപിയെ തൃശൂർ മണ്ഡലത്തിൽ കാണാനില്ല; പൊലീസിനെ സമീപിച്ച് കെ‌എസ്‌യു നേതാവ്

കെഎസ്‌യു തൃശൂർ ജില്ലാ അധ‍്യക്ഷനായ ഗോകുലാണ് ഗുരുവായൂർ ഈസ്റ്റ് പൊലീസിൽ പരാതി നൽകിയത്
ksu leader files complaint against suresh gopi for missing

സുരേഷ് ഗോപി

Updated on

തൃശൂർ: കേന്ദ്രമന്ത്രിയും എംപിയുമായ സുരേഷ് ഗോപിയെ തൃശൂർ മണ്ഡലത്തിൽ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്‌യു നേതാവ് പൊലീസിനെ സമീപിച്ചു. കെഎസ്‌യു തൃശൂർ ജില്ലാ അധ‍്യക്ഷനായ ഗോകുലാണ് ഗുരുവായൂർ ഈസ്റ്റ് പൊലീസിൽ പരാതി നൽകിയത്.

ഛത്തീസ്ഗഡിലെ ദുർഗിൽ മലയാളി കന‍്യാസ്ത്രീകൾ അറസ്റ്റിലായതിനു ശേഷമാണ് സുരേഷ് ഗോപിയെ കാണാതായതെന്നാണ് പരാതിയിൽ പറയുന്നത്. സുരേഷ് ഗോപിയുടെ തിരോധാനത്തിനു മുന്നിൽ ആരാണെന്ന് കണ്ടെത്തണമെന്നും ഗോകുലിന്‍റെ പരാതിയിൽ പറയുന്നു.

കന‍്യാസ്ത്രീകളുടെ വിഷയമുണ്ടായ സമയം സുരേഷ് ഗോപിയെ എവിടെയും കാണാനില്ലെന്ന് നേരത്തെ വിദ‍്യാഭ‍്യാസ മന്ത്രിയും പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണിപ്പോൾ കെഎസ്‌യു നേതാവും രംഗത്തെത്തിയിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com