സമരങ്ങൾ തടഞ്ഞാൽ തലയടിച്ച് പൊട്ടിക്കും; പൊലീസുകാർക്കെതിരേ കെഎസ്‌യു നേതാവിന്‍റെ ഭീഷണി

സംസ്ഥാനത്തെ പൊലീസ് അക്രമങ്ങൾക്കെതിരെ കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് നടത്തിയ ഉപവാസ സമരത്തിലാണ് വി.ടി. സൂരജിന്‍റെ ഭീഷണി പ്രസംഗം
ksu leader threatens police officers

സമരങ്ങൾ തടഞ്ഞാൽ തലയടിച്ച് പൊട്ടിക്കും; പൊലീസുകാർക്കെതിരേ കെഎസ്‌യു നേതാവിന്‍റെ ഭീഷണി

file image
Updated on

കോഴിക്കോട്: പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ഭീഷണിയുമായി കെഎസ്‌യു കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് വി.ടി. സൂരജ്. കോഴിക്കോട് ടൗൺ മുൻ എസിപി ബിജു രാജിന്‍റെയും കസബ മുൻ സിഐ കൈലാസ് നാഥിന്‍റെയും തലയടിച്ച് പൊട്ടിക്കുമെന്നാണ് ഭീഷണി.

കെഎസ്‌യുവിന്‍റെ സമരങ്ങളെ തടയാൻ വന്നാൽ ബിജു രാജിന്‍റെയും കൈലാസ് നാഥിന്‍റെയും തലയടിച്ച് പൊട്ടിക്കുമെന്നാണ് പ്രസംഗത്തിൽ പറഞ്ഞത്. സംസ്ഥാനത്തെ പൊലീസ് അക്രമങ്ങൾക്കെതിരെ കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് നടത്തിയ ഉപവാസ സമരത്തിലാണ് വി.ടി. സൂരജിന്‍റെ ഭീഷണി പ്രസംഗം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com