
തിരുവനന്തപുരം: പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കെഎസ്‌യു സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച പ്രതിഷേധ മാർച്ച് നടന്നിരുന്നു. മാർച്ചിനെ തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. ഇതിൽ വിദ്യാർഥിനിയുടെ മുഖത്ത് സാരമായി പരുക്കേറ്റിരുന്നു. ഇതേതുടർന്ന് തിരുവനന്തപുരം ജില്ലയുടെ വിവിധഭാഗങ്ങളിലായി പൊലീസും കെഎസ്‌യു പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. തൃശൂർ കേരളവർമ കോളെജിലെ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കെഎസ്‌യു പ്രതിഷേധിച്ചത്.