കോളെജ് യൂണിയൻ തെരഞ്ഞെടുപ്പ് വിവാദം: മന്ത്രി ആർ. ബിന്ദുവിനെതിരേ കെഎസ്‌യുവിന്‍റെ കരിങ്കൊടി പ്രതിഷേധം

തൃശൂർ കേരളവർമ കോളെജ് യൂണിയൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ മന്ത്രി ഇടപെട്ടെന്ന് ആരോപിച്ചായിരുന്നു കെഎസ്‌യു പ്രതിഷേധം.
R Bindu (Higher education minister)
R Bindu (Higher education minister)

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദുവിനെതിരേ തലസ്ഥാനത്ത് കെഎസ്‌യുവിന്‍റെ കരിങ്കൊടി പ്രതിഷേധം. കനകക്കുന്നിലെ കേരളീയം വേദിയിൽ നിന്ന് മടങ്ങുകയായിരുന്നു മന്ത്രി. അതിനിടെയാണ് കെഎസ്‌യുക്കാർ മന്ത്രിക്കെതിരേ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചത്. തൃശൂർ കേരളവർമ കോളെജ് യൂണിയൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ മന്ത്രി ഇടപെട്ടെന്ന് ആരോപിച്ചായിരുന്നു കെഎസ്‌യു പ്രതിഷേധം. പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തതോടെ സ്ഥലത്ത് സംഘർഷമുണ്ടായി.

എന്നാൽ എന്തിനാണ് കെഎസ്‌യുക്കാർ പ്രതിഷേധിക്കുന്നതെന്ന് അവർക്കറിയില്ലെന്ന് മന്ത്രി പ്രതികരിച്ചു. എന്തിനാണെന്ന് തനിക്കും അറിയില്ല. കണ്ണട വിവാദത്തിന് മറുപടി അർഹിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

കണ്ണട വാങ്ങിയ ഇനത്തിൽ മന്ത്രിക്ക് പൊതുഖജനാവിൽ നിന്ന് 30,500 രൂപ അനുവദിച്ച് ഉത്തരവ് പുറത്തിറങ്ങിയിരുന്നു. ഇതേക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com