
പൊലീസ് മർദനം; കെഎസ്‌യു മാർച്ചിൽ സംഘർഷം
representative image
തിരുവനന്തപുരം: പൊലീസ് മർദനത്തിൽ പ്രതിഷേധിച്ച് കെഎസ്‌യു പ്രവർത്തകർ നിയമസഭയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. മുഖ‍്യമന്ത്രി പിണറായി വിജയൻ ആഭ‍്യന്തര വകുപ്പ് ഒഴിയണമെന്നാവശ‍്യപ്പെട്ടാണ് പ്രവർത്തകർ നിയമസഭയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്.
പൊലീസിനു നേരെ പ്രവർത്തകർ കമ്പും കല്ലുമെറിഞ്ഞു. ഇതേത്തുടർന്ന് പൊലീസ് പ്രവർത്തകർക്കു നേരെ പല തവണകളിലായി ജലപീരങ്കി പ്രയോഗിച്ചുവെങ്കിലും പ്രവർത്തകർ പിരിഞ്ഞു പോയില്ല.