ksu protest minister veena george injured hospitalised

മന്ത്രി വീണാ ജോർജ്

കെഎസ്‍യു പ്രതിഷേധം; മന്ത്രി വീണാ ജോർജിന് പരുക്ക്

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ചായിരുന്നു സംഭവം
Published on

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്‍യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ ആരോ​ഗ്യമന്ത്രി വീണാ ജോർജിന് പരുക്ക്. മന്ത്രിയുടെ കഴുത്തിനും കൈക്കുമാണ് പരുക്കേറ്റത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മന്ത്രിയെ മാറ്റിയിരിക്കുകയാണ്.

വന്ദേഭാരതിൽ യാത്ര ചെയ്യാനെത്തിയപ്പോള്‍ ടിക്കറ്റ് കൗണ്ടറിന് അടുത്തുവെച്ചാണ് പ്രതിഷേധമുണ്ടായത്. സ്ഥിതിഗതികൾ വഷളായതോടെ മന്ത്രി യാത്ര റദ്ദാക്കി. കണ്ണൂരിൽ പലയിടത്തും കഴിഞ്ഞ ദിവസങ്ങളിലായി മന്ത്രിക്കെതിരേ പ്രതിഷേധമുണ്ടായിരുന്നു. പൊലീസ് വലയം ഭേദിച്ച് മന്ത്രിയെ കൈയേറ്റം ചെയ്യുകയായിരുന്നു. പൊലീസ് ഏറെ പണിപ്പെട്ടാണ് പ്രതിഷേധക്കാരെ മാറ്റിയത്. തുടർന്ന് വൻ പൊലീസ് സന്നാഹത്തോടെയാണ് വീണാ ജോർജിനെ ആശുപത്രയിലേക്ക് മാറ്റിയത്.

മന്ത്രിക്കൊപ്പം സ്പീക്കര്‍ എൻ.എം. ഷംസീറും ഉണ്ടായിരുന്നു. ആദ്യം സ്പീക്കറാണ് പ്ലാറ്റ്ഫോമിലെത്തിയത്. പിന്നാലെ മന്ത്രിയെത്തിയപ്പോഴാണ് പ്രതിഷേധക്കാർ വളഞ്ഞത്. പ്രതിഷേധിക്കാം പക്ഷേ കൈയേറ്റം ചെയ്യൽ ജനാധിപത്യ രീതിയല്ലെന്ന് സംഭവത്തിന് ശേഷം സ്പീക്കർ ഷംസീർ പ്രതികരിച്ചു.

logo
Metro Vaartha
www.metrovaartha.com