

മലപ്പുറം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തവനൂർ എംഎൽഎ കെ.ടി. ജലീൽ പൊന്നാനി മണ്ഡലത്തിൽ മത്സരിച്ചേക്കും. ഇക്കാര‍്യം ജലീൽ പാർട്ടി നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. തദ്ദേശ തെരഞ്ഞെടുപ്പിൽ തവനൂർ മണ്ഡലത്തിലെ 7 പഞ്ചായത്തുകളിലും എൽഡിഎഫിന് തിരിച്ചടി നേരിട്ടിരുന്നു.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ജലീൽ നേരത്തെ പറഞ്ഞിരുന്നു. പാർട്ടി ആവശ‍്യപ്പെടുകയാണെങ്കിൽ സാഹചര‍്യം വിലയിരുത്തി തീരുമാനമെടുക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.