അധ‍്യാപകർക്ക് കെ-ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് താത്കാലികമായി മരവിപ്പിച്ചു

അധ‍്യാപക സംഘടനകളുടെ എതിർപ്പിനെത്തുടർന്നാണ് നടപടി
ktet mandatory order cancelled

വി. ശിവൻകുട്ടി

Updated on

തിരുവനന്തപുരം: സംസ്ഥാനത്തെ അധ‍്യാപക നിയമനത്തിനും സ്ഥാനക്കയറ്റങ്ങൾക്കും കെ-ടെറ്റ് നിർബന്ധമാക്കിയ പൊതു വിദ‍്യാഭ‍്യാസ വകുപ്പിന്‍റെ ഉത്തരവ് താത്കാലികമായി മരവിപ്പിച്ചു. വിദ‍്യാഭ‍്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഇക്കാര‍്യം അറിയിച്ചത്. അധ‍്യാപക സംഘടനകളുടെ എതിർപ്പിനെത്തുടർന്നാണ് നടപടി.

സുപ്രീം കോടതി ഉത്തരവിനെത്തുടർന്നാണ് സർ‌ക്കാർ ഉത്തരവിറക്കിയതെന്നും സർക്കാർ ഇതിനെതിരേ റിവ‍്യൂ ഹർജി നൽകുമെന്നും മന്ത്രി വ‍്യക്തമാക്കി. ഫെബ്രുവരിയിൽ നടക്കുന്ന പ്രത‍്യേക കെ ടെറ്റ് പരീക്ഷയ്ക്ക് ശേഷം പുതിയ ഉത്തരവ് പുറപ്പെടുവിക്കുമെന്നും സ്ഥാനക്കയറ്റത്തിൽ വ‍്യക്തത വരുത്തുമെന്നും മന്ത്രി പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com