രാഹുലിന്‍റെ പിൻഗാമിയെ കണ്ടെത്താൻ കടുത്ത മത്സരം

യൂത്ത് കോൺ‌ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥനത്തേക്ക് ആരെ നിയമിക്കുമെന്ന കാര്യത്തിൽ കോൺഗ്രസിൽ സമവായമായിട്ടില്ല
Close fight to succeed Rahul Mankoottathil

അബിൻ വർക്കി, അരിത ബാബു.

Updated on

തിരുവനന്തപുരം: സ്ത്രീകളോടുള്ള മോശം പെരുമാറ്റത്തിന്‍റെ പേരിൽ യുത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച രാഹുൽ മാങ്കൂട്ടത്തിലിനു പിൻഗാമിയെ കണ്ടെത്താൻ സംഘടനയിൽ മത്സരം മുറുകുന്നു.

യൂത്ത് കോൺ‌ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥനത്തേക്ക് ആരെ നിയമിക്കുമെന്ന കാര്യത്തിൽ കോൺഗ്രസിൽ സമവായമായിട്ടില്ല. വൈസ് പ്രസിഡന്‍റ് അബിൻ വർക്കിയുടെ പേരാണ് ഭൂരിഭാഗം പേരും മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ, വൈസ് പ്രസിഡന്‍റായ അരിത ബാബുവിന്‍റെ പേരും ഇപ്പോൾ ശക്തമായി ഉയർന്നു വരുന്നു.

കെ.സി. വേണുഗോപാലിന്‍റെ നോമിനിയായ ബിനു ചുള്ളിയിലിന്‍റെ പേരും പരിഗണനയിലുണ്ട്. കെ.എം. അഭിജിത്തിനെ പരിഗണിക്കണമെന്ന് എ ഗ്രൂപ്പ് ആവശ്യപ്പെടുന്നുണ്ടെങ്കിലും, രാഹുലുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനാൽ വിശദമായ ചർച്ചയ്ക്ക് ശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകൂ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com