

കുടുംബശ്രീ ജനകീയ ഹോട്ടല്‍: ഊണിന് വില കൂട്ടി, പാഴ്സൽ വാങ്ങാൻ കൂടുതൽ പണം നൽകണം!
തിരുവനന്തപുരം: വിലക്കയറ്റത്തിൽ പ്രതിസന്ധിയിലായ കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്ക് ആശ്വാസമായി വെള്ള അരിച്ചോറിനു വില കൂട്ടി. പാചകവാതകത്തിന്‍റെയും നിത്യോപയോഗ സാധനങ്ങളുടെയും വിലയിൽ വലിയ വർധനവുണ്ടായതോടെയാണ് ജില്ലാ ആസൂത്രണ സമിതിയാണു കഴിഞ്ഞ ദിവസം പുതിയ നിരക്ക് പ്രഖ്യാപിച്ചത്.
ഹോട്ടലിൽ ഇരുന്നു കഴിയുന്ന ഊണിന് (ചോറ്, 2 കൂട്ടം കറികൾ, തോരൻ, അച്ചാർ) 40 രൂപയും പാഴ്സലിന് 45 രൂപയുമാണ് ഇനി മുതൽ നൽകേണ്ടത്.
വില കുത്തനെ വർധിച്ചത് കുടുംബശ്രീ ജനകീയ ഹോട്ടലുകളുടെ നടത്തിപ്പിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതെത്തുടർന്ന് വിലവർധനയെക്കുറിച്ചു പഠിക്കാൻ ഡിപിസി ഒരു സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. കമ്മിറ്റിയാണ് വിലവർധന ശുപാർശ ചെയ്തത്.