റെഡി ടു കുക്ക് വിഭവങ്ങളുമായി കുടുംബശ്രീ കേരള ചിക്കൻ; ഫെബ്രുവരിയോടെ വിപണിയിലെത്തും

കൂത്താട്ടുകുളത്ത് പ്രവർത്തിക്കുന്ന മീറ്റ് പ്രോഡക്‌ട്സ് ഓഫ് ഇന്ത്യയുമായി സഹകരിച്ച് ഉത്പന്നങ്ങൾ വിപണിയിലിറക്കാനാണ് പദ്ധതി
kudumbashree kerala chicken introduced ready to cook chicken

റെഡി ടു കുക്ക് വിഭവങ്ങളുമായി കുടുംബശ്രീ കേരള ചിക്കൻ; ഫെബ്രുവരിയോടെ വിപണിയിലെത്തും

Updated on

തിരുവനന്തപുരം: കുടുംബശ്രീ കേരള ചിക്കൻ റെഡി ടു കുക്ക് ചിക്കൻ വിഭവങ്ങൾ വിപണിയിലെത്തിക്കാൻ ഒരുങ്ങുന്നു. ചിക്കറ്റ്, നഗട്സ്, ഹോട്ട് ഡോഗ്, ചിക്കൻ പോപ്പ്, ബർഗർ പാറ്റി തുടങ്ങിയവയാണ് മിതമായ നിരക്കിൽ വിപണിയിലെത്തിക്കുക. ഇടുക്കി ഒഴികെയുള്ള 13 ജില്ലകളിൽ ഫെബ്രുവരിയോടെ ഇവ എത്തിക്കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.

എറണാകുളത്തെ കൂത്താട്ടുകുളത്ത് പ്രവർത്തിക്കുന്ന മീറ്റ് പ്രോഡക്‌ട്സ് ഓഫ് ഇന്ത്യയുമായി സഹകരിച്ച് ഉത്പന്നങ്ങൾ വിപണിയിലിറക്കാനാണ് പദ്ധതി. സംസ്ഥാനത്തെ കുടുംബശ്രീ അംഗങ്ങളായ വനിതകൾ നടത്തുന്ന 507 ഫാമുകളിൽ നിന്നുള്ള ഇറച്ചിക്കൊഴികൾ മീറ്റ് പ്രോഡക്‌ട്സ് ഓഫ് ഇന്ത്യയുടെ പ്ലാന്‍റിലെത്തിച്ച് സംസ്കരിച്ചാണ് ഉത്പന്നങ്ങളാക്കുക.

നിലവിൽ ചിക്കൻ ഡ്രംസ്റ്റിക്സ്, ചിക്കൻ കറി കട്ട്, ബോൺലെസ് ബ്രെസ്റ്റ്, ചിക്കൻ ബിരിയാണി കട്ട്, ഫ്രോസൺ വിഭവങ്ങളും കുടുംബശ്രീ കേരള ചിക്കൻ നിലവിൽ വിപണിയിലെത്തിക്കുന്നുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com