കുമ്പളങ്ങാട് ബിജു വധക്കേസിൽ പ്രതികളായ ബിജെപി പ്രവർത്തകർക്ക് ജീവപര‍്യന്തം

ബിജെപി പ്രവർത്തകരായ സുമേഷ്, സെബാസ്റ്റ‍്യൻ, ജോൺസൺ, ജയേഷ്, ബിജു, രവി, സജീഷ്, സുനീഷ്, സനീഷ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്
kumbalangad biju murder case accused bjp workers sentenced to life imprisonment

ബിജു, പ്രതികൾ

Updated on

തൃശൂർ: ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്ന കുമ്പളങ്ങാട് ബിജുവിനെ വെട്ടിക്കൊന്ന കേസിൽ പ്രതികളായ ബിജെപി പ്രവർത്തകർക്ക് ജീവപര‍്യന്തം തടവും 1 ലക്ഷം രൂപ വീതം പിഴയും ശിക്ഷ. പ്രതികളായ സുമേഷ്, സെബാസ്റ്റ‍്യൻ, ജോൺസൺ, ജയേഷ്, ബിജു, സജീഷ്, സുനീഷ്, സനീഷ് എന്നിവരെയാണ് ജീവപര‍്യന്തം ശിക്ഷിച്ചത്.

9 പ്രതികളുണ്ടായിരുന്ന കേസിൽ ആറാം പ്രതി രവി വിചാരണയ്ക്കിടെ മരിച്ചു. ഇതോടെ മറ്റ് 8 പ്രതികളെയാണ് തൃശൂർ മൂന്നാം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്.

പ്രതികൾ കുറ്റക്കാരെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. 2010 മേയ് 16നായിരുന്നു തൃശൂർ കുമ്പളങ്ങാട് വായനശാലയ്ക്കു മുന്നിൽ വച്ച് ബിജുവിനെ വെട്ടിക്കൊന്നത്. രാഷ്ട്രീയ വൈരാഗ‍്യം മൂലമായിരുന്നു കൊലപാതകം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com