കുംഭമേള വൈറൽ പെൺകുട്ടി ഗർഭിണി, യാത്ര ചെയ്യാനാവില്ല; നേരിട്ട് ഹാജരാകാനാവില്ലെന്ന് ഭർത്താവ്

മധ്യപ്രദേശ് ഖർഗോണിലെ വനിത എസ്ഐയെയാണ് വിവരം അറിയിച്ചത്
kumbh mela viral girl is pregnant

ഫർമാൻ ഖാൻ, കുംഭമേളയിലെ വൈറൽ പെൺകുട്ടി

Updated on

കൊച്ചി: കുംഭമേളയിലെ വൈറൽ പെൺകുട്ടി ഗര്‍ഭിണിയെന്ന് ഭര്‍ത്താവ് ഫർമാൻ. യാത്ര ചെയ്യാൻ കഴിയാത്തതിനാൽ പൊലീസിന് മുന്നിൽ ഉടന്‍ നേരിട്ട് ഹാജരാകാനാകില്ലെന്നും ഫർമാൻ അറിയിച്ചു. മധ്യപ്രദേശ് ഖർഗോണിലെ വനിത എസ്ഐയെയാണ് വിവരം അറിയിച്ചത്.

പ്രായപൂർത്തിയാകാത്ത മകളെ തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ചുവെന്നാരോപിച്ച് പെണ്‍കുട്ടിയുടെ മാതാപിതാക്കൾ ഭർത്താവിനെതിരെ മധ്യപ്രദേശിലെ മണ്ഡലേശ്വർ ഡിഎസ്പിക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ നേരിട്ടു ഹാജരാകണമെന്നാണ് പൊലീസ് നിർദേശം. നിലവിലെ സാഹചര്യത്തിൽ ഇതിന് സാധിക്കില്ലെന്നാണ് ഫർമാൻ വ്യക്തമാക്കിയത്.

പെൺകുട്ടിയേയും ഫർമാനേയും ചോദ്യം ചെയ്യാൻ മധ്യപ്രദേശ് പൊലീസ് നേരിട്ട് എത്തിയിരുന്നെങ്കിലും ഇവരെ കണ്ടെത്താൻ കഴിയാതിരുന്നതിനെ തുടർന്ന് തിരിച്ചുപോയിരുന്നു. മധ്യപ്രദേശ് പൊലീസിൽ നിന്ന് സംരക്ഷണം തേടി പെൺകുട്ടി കേരള പൊലീസിനെ സമീപിച്ചിരുന്നു. തനിക്ക് 18 വയസ് കഴിഞ്ഞെന്നും കേരളത്തിൽ തുടരാനാണ് ആഗ്രഹിക്കുന്നത് എന്നുമാണ് പെൺകുട്ടി പൊലീസിനെ അറിയിച്ചത്.

മാർച്ച് 11നാണ് കുടുംബത്തിൽ നിന്ന് സംരക്ഷണം തേടി പെൺകുട്ടി തമ്പാനൂർ പൊലീസിനെ സമീപിക്കുന്നത്. 18 വയസും മൂന്ന് മാസവുമാണ് പ്രായമെന്ന് ബോധ്യപ്പെട്ടതോടെ പെൺകുട്ടിയുടെ താല്‍പര്യപ്രകാരം വിട്ടയച്ചു. മധ്യപ്രദേശ് സർക്കാർ നൽകിയ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി മാര്‍ച്ച് 11ന് തിരുവനന്തപുരത്തെ പൂവാര്‍ പഞ്ചായത്തില്‍ കല്യാണം റജിസ്റ്റര്‍ ചെയ്തു. എന്നാല്‍ കല്യാണം വിവാദമായതിന് പിന്നാലെ മധ്യപ്രദേശ് സര്‍ക്കാര്‍ ജനന സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി. കല്യാണത്തിന് പ്രായമായില്ലെന്നു പറഞ്ഞ് വിവാഹം കഴിച്ചയാള്‍ക്കെതിരെ പോക്സോ കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com