
കുമ്മനം രാജശേഖരന്‍
തിരുവനന്തപുരം: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിനെതിരേ ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. സിപിഎം ആണോ അയ്യപ്പ സംഗമം നടത്തേണ്ടതെന്നും മുഖ‍്യമന്ത്രിക്ക് അയ്യപ്പനിൽ വിശ്വാസമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
എക്സ്പോ പോലെയല്ല അയ്യപ്പ സംഗമം നടത്തേണ്ടതെന്നും ആരെ ക്ഷണിക്കണമെന്ന് സിപിഎം തീരുമാനിക്കേണ്ടെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
അതേസമയം, കഴിഞ്ഞ ദിവസം അയ്യപ്പ സംഗമത്തിനെതിരേ വിമർശനവുമായി ബിജെപി സംസ്ഥാന അധ‍്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും രംഗത്തെത്തിയിരുന്നു. അയ്യപ്പ സംഗമം സർക്കാർ സംഘടിപ്പിക്കുന്നത് രാഷ്ട്രീയ നാടകമാണെന്നും വോട്ട് ബാങ്കാണ് ലക്ഷ‍്യമെന്നുമായിരുന്നു രാജീവ് ചന്ദ്രശേഖർ വിമർശിച്ചത്.