പുതുപ്പള്ളിയുടെ വികസന മുരടിപ്പിന് കാരണം ഇടത് - വലത് മുന്നണികൾ; കുമ്മനം രാജശേഖരൻ

എൽഡിഎഫും യുഡിഎഫും അഴിമതിയുടെ ചെളിക്കുഴിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതുപ്പള്ളി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം
പുതുപ്പള്ളി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം
Updated on

കോട്ടയം: പുതുപ്പള്ളിയുടെ വികസന മുരടിപ്പിന് കാരണം ഇടത് - വലത് മുന്നണികളാണെന്ന് മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ. എൻഡിഎ പുതുപ്പള്ളിയിൽ മുന്നോട്ട് വയ്ക്കുന്നത് ആദർശ രാഷ്ട്രീയമാണ്. കർഷകർക്ക് ലക്ഷക്കണക്കിന് രൂപയുടെ സഹായങ്ങൾ നൽകുന്നത് മോദി സർക്കാരാണ് എന്നിട്ടും എല്ലാത്തിനും കേന്ദ്രത്തെ പഴിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എൻഡിഎ സ്ഥാനാർഥി ലിജിൻ ലാലിന്‍റ പുതുപ്പള്ളി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സർക്കാരിന് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞ് മാറാനാവില്ല. സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങൾക്ക് രൂക്ഷമായ വിലക്കയറ്റമാണുള്ളത്. കേരളത്തിലെ ജനങ്ങൾക്ക് ജീവിക്കാൻ നിവൃത്തിയില്ല. താങ്ങാനാവാത്ത സാമ്പത്തികഭാരം ഓരോരുത്തരും താങ്ങേണ്ടതായി വരുന്നു. ഇടതു ഭരണത്തിൽ ഓണം വറുതിയുടെ കാലമായെന്നും അദ്ദേഹം പറഞ്ഞു. അരിയ്ക്കും പച്ചക്കറിയ്ക്കും ഉൾപ്പെടെ വിലവർധിച്ചു. വിലക്കയറ്റമില്ല എന്നു പറയുന്ന മുഖ്യമന്ത്രി സപ്ലൈകോയുടെ വിലനിലവാരം പരിശോധിക്കുന്നത് നല്ലതായിരിക്കും. ക്ഷേമ കേരളം ഓർമ്മയായി. അനാവശ്യമായ ചെലവും ധൂർത്തുമാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം. ഇത് വരുത്തി വച്ച വിനയാണെന്നും കുമ്മനം പറഞ്ഞു.

തട്ടിപ്പും വെട്ടിപ്പും നടത്തുന്ന ഭരണ സംവിധാനമാണ് കേരളത്തിലുള്ളത് ഇത്രയേറെ അഴിമതി ആരോപണങ്ങൾ നിറഞ്ഞ മറ്റൊരു മുഖ്യമന്ത്രി ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫും യുഡിഎഫും അഴിമതിയുടെ ചെളിക്കുഴിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഡ്വ. ജി. രാമൻ നായർ, പി.കെ രവീന്ദ്രൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com