അമ്മ സംഘടന ഉടച്ചുവാർക്കണം: കുഞ്ചാക്കോ ബോബൻ

സ്ത്രീത്വത്തിന്‍റെ അഭിമാനം കാത്തുസൂക്ഷിക്കുന്ന പ്രവർത്തനം അമ്മയുടെ അകത്തും പുറത്തും ഉണ്ടാകണം
kunchacko boban reaction on amma allegations
അമ്മ സംഘടന ഉടച്ചുവാർക്കണം: കുഞ്ചാക്കോ ബോബൻFile
Updated on

താരസംഘടനയായ അമ്മ ഉടച്ചുവാർക്കണമെന്ന് മുൻ എക്സിക്യൂട്ടിവ് അംഗം കുഞ്ചാക്കോ ബോബൻ. മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്ന പുതിയ രൂപത്തിലും ഭാവത്തിലും അമ്മ തിരിച്ചുവരണം. സ്ത്രീത്വത്തിന്‍റെ അഭിമാനം കാത്തുസൂക്ഷിക്കുന്ന പ്രവർത്തനം അമ്മയുടെ അകത്തും പുറത്തും ഉണ്ടാകണമെന്നും, ആരോപണവിധേയർ മാറിനിൽക്കുന്നത് സ്വാഗതാഹർഹമാണെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.

നടന്മാർക്കെതിരായ ലൈംഗിക ആരോപണത്തിൽ സത്യാവസ്ഥ തെളിയണം. ആരോപണത്തിൽ സത്യമുണ്ടെങ്കിൽ അതിന് പരിഹാരം കണ്ടേ മതിയാകൂ. ആർക്കെതിരെയും എന്ത് ആരോപണങ്ങളും വിളിച്ചുപറയുന്ന സ്ഥിതിയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com