അറ്റകുറ്റപ്പണി: കുണ്ടന്നൂർ-തേവര പാലം വെള്ളിയാഴ്ച മുതൽ അടച്ചിടും

വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം
Kundannoor-Thevara Bridge to be closed from Friday
maintenance
Updated on

കൊച്ചി: അറ്റകുറ്റപ്പണികള്‍ക്കായി കുണ്ടന്നൂര്‍- തേവര പാലം ഇന്നു (ജൂലൈ 12) രാത്രി 11 മണി മുതൽ അടയ്ക്കും. വെള്ളിയാഴ്ച രാത്രിയോടെ അടയ്ക്കുന്ന പാലം പിന്നീട് തിങ്കളാഴ്ച രാവിലെയാകും തുറന്നു കൊടുക്കുക. അതുവരെ വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും യാത്രക്കാര്‍ സഹകരിക്കണമെന്നും ദേശീയ പാത അതോറിട്ടി അഭ്യര്‍ത്ഥിച്ചു.

പശ്ചിമകൊച്ചി ഭാഗത്തുനിന്നും കുണ്ടന്നൂർ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ വെണ്ടുരുത്തിപ്പാലം വഴി എംജി റോഡിലെത്തിയാവണം യാത്ര തുടരേണ്ടത്. ഇടക്കൊച്ചി ഭാഗത്തുനിന്നും കുണ്ടന്നൂർ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ കണ്ണങ്ങാട്ട് പാലം വഴി തിരിഞ്ഞു പോകണം. തൃപ്പൂണിത്തുറ ഭാഗത്തു നിന്നും പശ്ചിമകൊച്ചി ഭാഗത്തേക്ക് വരേണ്ട വാഹനങ്ങൾ വൈറ്റില ജങ്ഷനിലെത്തി സഹോദരൻ അയ്യപ്പൻ റോഡ്, എം ജി റോഡ് വഴി നഗരത്തിലേക്ക് പ്രവേശിക്കാവുന്നതാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com