കുന്നംകുളം കസ്റ്റഡി മർദനം; 4 ഉദ‍്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തേക്കും

നാലു പൊലീസ് ഉദ‍്യോഗസ്ഥർക്കെതിരേയും നടപടി സ്വീകരിക്കാൻ ഡിഐജിയുടെ ശുപാർശ
custody attack against youth congress leader kunnamkulam; strict action may be taken against police officers

കുന്നംകുളം കസ്റ്റഡി മർദനം; 4 ഉദ‍്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തേക്കും

Updated on

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം സെക്രട്ടറിയായിരുന്ന വി.എസ്. സുജിത്തിനെ കുന്നംകുളം പൊലീസ് സ്റ്റേഷനിൽ വച്ച് മർദിച്ച സംഭവത്തിൽ നാലു പൊലീസ് ഉദ‍്യോഗസ്ഥർക്കെതിരേയും നടപടി സ്വീകരിക്കാൻ ശുപാർശ.

നോർത്ത് സോൺ ഐജി രാജ് പാൽ മീണയ്ക്ക് തൃശൂർ റേഞ്ച് ഡിഐജി ഹരിശങ്കർ നൽകിയ റിപ്പോർട്ടിലാണ് ശുപാർശ. ശുപാർയുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവദ ചന്ദ്രശേഖർ വ‍്യക്തമാക്കി. എസ്ഐ നൂഹ്മാൻ, സജീവൻ, സന്ദീപ്, ശശിധരൻ എന്നിവർക്കെതിരേയായിരിക്കും നടപടി സ്വീകരിക്കുക. കോടതി നാലു ഉദ‍്യോഗസ്ഥർക്കെതിരേയും ക്രിമിനൽ കേസെടുത്തിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com