പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി കുറുമ്പാലക്കോട്ട

സഞ്ചാരികളെ മാടി വിളിച്ച് കുറുമ്പാലക്കോട്ട
Kurumbalakotta tourist place

കുറുമ്പാലക്കോട്ട

Updated on

വയനാട്: കോടമഞ്ഞും ശരീരത്തിലൂടെ ഊര്‍ന്നിറങ്ങുന്ന തണുപ്പും ആസ്വാദിച്ച് പുതുവര്‍ഷത്തെ വരവേല്‍ക്കാം. കേരളത്തിലെ വയനാട് ജില്ലയിലെ കൽപ്പറ്റ നിന്ന് 18 കിലോമീറ്റർ പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഒരു കുന്നാണ് കുറുമ്പാലക്കോട്ട. കേരളത്തിലെ ഒരു ഏകശിലാക്കുന്നാണ് കുറുമ്പാലക്കോട്ട. ഇത് സമുദ്രനിരപ്പിൽ നിന്ന് 991മീറ്റർ (3251 അടി) ഉയരത്തിലാണ്. പുലര്‍ച്ചെ ഉദയസൂര്യനെ കാണാന്‍ നിരവധി സഞ്ചാരികളാണ് ഇവിടെ എത്തിച്ചേരുന്നത്. താഴെ നിന്ന് കുന്നിന്‍റെ മുകളിലേക്ക് പുലര്‍ച്ചെ മുതല്‍ ജീപ്പ് സവാരി ലഭ്യമാണ്. കാല്‍ നടയായി പോകുന്ന സഞ്ചാരികളും ഏറെയാണ്.

സൂര്യന്‍ ഉദിക്കുന്നതോടെ മൂടല്‍ പതിയെ തലയ്ക്ക് മുകളിലൂടെ പറന്ന് പോകുന്നത് ക്യാമറയ്ക്കുള്ളിലാക്കാന്‍ സഞ്ചാരികളുടെ തിരക്കാണ്.

നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ഇവിടേക്ക് സ‍ഞ്ചാരികളുടെ ഒഴുക്ക് അനുഭവപ്പെടുന്നത്. വയനാടിന്‍റെ മധ്യഭാഗത്തും ഡെക്കാൻ പീഠഭൂമിയുടെ ഭാഗമായും പശ്ചിമഘട്ടത്തിന്റെയും കിഴക്കൻ ഘട്ടത്തിന്റെയും സംഗമസ്ഥാനമാണിത്. കുന്നിൻ മുകളിൽ നിന്ന് വയനാട് പീഠഭൂമിയുടെ മുഴുവൻ ദൃശ്യങ്ങളും കാണാം. കുന്നിന് ചുറ്റുമുള്ള മൂടൽമഞ്ഞുള്ള പർവതങ്ങളും താഴ്‌വരകളും ട്രെക്കിംഗുകൾക്ക് മനോഹരമായ അന്തരീക്ഷം നൽകുന്നു.അടുത്തുള്ള ചെറിയ പട്ടണമാണ് ഏച്ചോ൦. ടൂറിസ്റ്റുകൾക്ക് കൽപറ്റയിൽ നിന്ന് കാംബ്ലക്കാട് ജംഗ്ഷൻ വഴി വിളമ്പുകണ്ടം റോഡ് മാർഗം എത്തിച്ചേരാം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com