

കുട്ടനാട്ടിൽ സിപിഎമ്മും സിപിഐയും നേർക്കുനേർ
കുട്ടനാട്: രൂക്ഷമായ തമ്മിലടിക്കൊടുവിൽ കുട്ടനാട്ടിൽ സിപിഎമ്മും സിപിഐയും ഏറ്റുമുട്ടും. രാമങ്കരി, മുട്ടാർ, നീലംപേരൂർ, തലവടി, തകഴി പഞ്ചായത്തുകളിലുമായി 18 ഇടങ്ങളിലാണ് ഇരു മുന്നണികളും സ്ഥാനാർഥികളെ നിർത്തിയിരിക്കുന്നത്.
സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനത്തിലേക്ക് സിപിഐയെ നയിച്ചത്. 14 വാർഡുകളുള്ള രാമങ്കരിയിൽ 5 സീറ്റും മുട്ടാറിൽ 3 സീറ്റുമാണ് സിപിഐ ആവശ്യപ്പെട്ടത്. ഒരു സീറ്റ് മാത്രമെന്ന സിപിഎമ്മിന്‍റെ കടുംപിടിത്തമാണ് നിലവിലെ സാഹചര്യത്തിലേക്ക് നയിച്ചത്.
പലയിടങ്ങളിലും സിറ്റിങ് സീറ്റുപോലും സിപിഐക്ക് നിഷേധിച്ചത് ആക്കം കൂട്ടി. ജില്ലാതലത്തിലും പ്രാദേശിക തലത്തിലും സമവായ ചർച്ചകൾ സജീവമായി നടക്കുന്നുണ്ട്.